പാലക്കാട്: പൗരത്വ സംരക്ഷണ ജാഥയല്ല, പിണറായി നടത്തേണ്ടതു വീണാ വിജയൻ സംരക്ഷണ ജാഥയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി. അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽ അടച്ചപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന വ്യവസ്ഥകൾ പാലിച്ചു കൃത്യമായി അന്വേഷണം നടത്തിയാണു കേന്ദ്ര ഏജൻസികൾ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുക. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതു പഴുതടച്ച അന്വേഷണത്തിനു ശേഷമാണ്. പിണറായിയുടെ കാര്യത്തിലും അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്.
മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളുമായി യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ സന്ധി ചെയ്തുവെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു. പാലക്കാട്ടെ മത്സരം സി.പി.എം, ബി.ജെ.പി സ്ഥാനാർഥികൾ തമ്മിലാണ്. യു.ഡി.എഫ് സ്ഥാനാർഥി ചിത്രത്തിൽ പോലും ഇല്ല. തീവ്രവാദ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. പൗരത്വനിയമത്തിൽ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.