രാജ്യത്തെ സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി അപ്രമാദിത്വം നിലനിർത്തുന്ന ബി.ജെ.പിയും സംഘ് പരിവാർ അനുകൂല കേന്ദ്രങ്ങളും ഒരു അപ്രതീക്ഷിത തിരിച്ചടിയിൽ അമ്പരക്കുന്നു. തങ് ങൾ അടക്കി വാണിരുന്ന ട്വിറ്റർ തങ്ങൾക്കുതന്നെ തിരിച്ചടിയാവുന്ന കാഴ്ചകണ്ട് ഞെട്ട ുകയാണിപ്പോൾ ബി.ജെ.പി കേന്ദ്രങ്ങൾ. ഇന്നിപ്പോൾ പാർട്ടിവിരുദ്ധ ഹാഷ്ടാഗുകൾ ദിനേനയ െന്നോണം ട്വിറ്ററിൽ ട്രെൻഡാകുന്നു. ഇതിനു പുറമെ, അധിക്ഷേപകരമായ ഉള്ളടക്കം പ്രചരിപ് പിച്ചുവെന്ന് കണ്ടെത്തിയ ഒേട്ടറെ സംഘ്അനുകൂല അക്കൗണ്ടുകൾ ട്വിറ്റർ അധികൃതർ സസ് പെൻഡ് ചെയ്യുകയുമുണ്ടായി. ഇതോടെ, വിറളിപിടിച്ച ബി.ജെ.പി കേന്ദ്രങ്ങൾ ട്വിറ്ററിനെതി രെ രംഗത്തുവന്നിരിക്കുകയാണ്.
‘ട്വിറ്ററിനെതിരെ പ്രതിഷേധിക്കുക’ എന്ന ഹാഷ്ടാഗോ ടുകൂടിയാണ് നിരോധത്തോട് ഇൗ കേന്ദ്രങ്ങൾ പ്രതികരിച്ചത്. ഇവിടെയും നിൽക്കാതെ, ഭരണ കക്ഷിയെന്ന ബലത്തിൽ, ട്വിറ്റർ പക്ഷപാതിത്വം കാണിക്കുന്നു എന്നുപറഞ്ഞ് നിയമനടപടി ആ വശ്യവും മുന്നോട്ടുവെച്ചിരിക്കുകയാണ്.
സ്വന്തം കുഴിയിൽവീണ് ബി.ജെ.പി
ട്വിറ്ററിൽ പലരും നടത്തുന്ന അഭിപ്രായസർവേകൾ പൊതുജനാഭിപ്രായത്തിെൻറ യഥാർഥ അളവുകോലാണെന്ന് പറയാൻ കഴിയില്ല. സർവേ നടത്തിയ അക്കൗണ്ടിെൻറ ഫോളോവേഴ്സിെൻറ സ്വഭാവമനുസരിച്ച് ഫലത്തിൽ മാറ്റമുണ്ടാവും. എന്നാലിപ്പോൾ ബി.ജെ.പി അനുകൂലികൾതന്നെ നടത്തുന്ന പല സർവേകളും അവർക്ക് പ്രതികൂലമായി വരുന്നു. ഉദാഹരണത്തിന്, ബി.ജെ.പി അനുകൂല ട്വീറ്റുകൾ നടത്തുന്ന സിനിമ സംവിധായകൻ വിവേക് അഗ്നിഹോത്രി നടത്തിയ ഒരു സർവേ അദ്ദേഹത്തിനുതന്നെ നാണക്കേടായി. ഇദ്ദേഹത്തിെൻറ 1.4 ലക്ഷം ഫോളോവേഴ്സിൽ ഭൂരിഭാഗവും ബി.ജെ.പി അനുകൂലികളുമാണ്.
‘നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ സംവാദം നടന്നാൽ രാഹുലിന് എത്ര മാർക്ക് ലഭിക്കും?’ എന്നായിരുന്നു അഗ്നിഹോത്രിയുടെ ചോദ്യം. എന്നാൽ, 89827 പേർ പെങ്കടുത്ത പോളിൽ ഭൂരിപക്ഷവും രാഹുലിന് 100 മാർക്ക് നൽകി. ഇതേഗതിയാണ് ബി.ജെ.പി അനുകൂല നിലപാട് എടുക്കാറുള്ള ടൈംസ് നൗ ചാനൽ ജനുവരി 19ന് നടത്തിയ പോളിനും സംഭവിച്ചത്. ‘തെരഞ്ഞെടുപ്പിന് 90 ദിവസം മാത്രം ബാക്കി നിൽക്കെ, മോദിസർക്കാറിനെ പറ്റിയുള്ള അഭിപ്രായമെന്ത്?’ എന്ന ചോദ്യത്തിന് 85 ശതമാനം പേരും സർക്കാറിന് എതിരായി വോട്ടുെചയ്തു.
ഇതോടൊപ്പമുണ്ടായിരുന്ന, ‘പ്രിയങ്ക ഗാന്ധി മോദി പ്രഭാവത്തെ മറികടക്കുമോ?’ എന്ന ചോദ്യത്തിന് 60 ശതമാനം പേരും ‘മറികടക്കും’ എന്നുകൂടി പ്രതികരിച്ചു. അതിനുപിന്നാലെ ഫെബ്രുവരി എട്ടിന്, ‘രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള അഭിപ്രായമെന്ത്?’ എന്ന ചോദ്യത്തിന് 64 ശതമാനവും രാഹുലിന് അനുകൂലമായി പ്രതികരിക്കുകകൂടി ചെയ്തതോടെ ‘കിളി’ പോയ അവസ്ഥയായി ചാനലിനും ബി.ജെ.പി െഎ.ടി സെല്ലിനും. ടൈംസ് നൗവിന് പിന്നാലെ, ഭരണപക്ഷത്തെ കണ്ണടച്ച് പിന്തുണക്കുന്ന റിപ്പബ്ലിക് ചാനലിെൻറ ചോദ്യവും വന്നു. ‘മോദിയുടെ 55 മാസത്തെ ഭരണം 55 വർഷത്തെ കോൺഗ്രസ് ഭരണെത്തക്കാൾ മികച്ചതാണോ’ എന്ന റിപ്പബ്ലിക്കിെൻറ ചോദ്യത്തിന് 56 ശതമാനവും പറഞ്ഞത് അല്ല എന്നായിരുന്നു.
ഇതെന്തുകൊണ്ട്?
ട്വിറ്റർ പോൾഫലങ്ങൾ അൽപം അതിശയോക്തിപരമാണെന്ന് പറയാമെങ്കിലും ചില യാഥാർഥ്യങ്ങളിലേക്ക് ഉള്ള ചെറു വെളിച്ചവുമാണ്. പോൾസർവേ ഏജൻസിയായ ‘സിവോട്ട’റിെൻറ അധിപൻ യശ്വന്ത് ദേശ്മുഖിെൻറ അഭിപ്രായത്തിൽ, സമൂഹമാധ്യമ രംഗം, യഥാർഥ ലോകെത്തക്കാൾ ഏറെ ബി.ജെ.പി അനുകൂലമാണ് എന്നാണ്. 60 മുതൽ 70 ശതമാനംവരെയാണ് ബി.ജെ.പിക്ക് ഒാൺലൈൻലോകത്തെ പിന്തുണ. എന്നിട്ടും ട്വിറ്ററിൽ ഇപ്പോൾ ബി.ജെ.പി ഇൗവിധം തിരിച്ചടി േനരിടുന്നെങ്കിൽ ഒാഫ്ലൈൻ ലോകം അവർക്ക് എന്തുമാത്രം എതിരായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
അങ്ങനെ വരുേമ്പാൾ, ട്വിറ്ററിലെ ഇൗ തിരിച്ചടിക്ക് രണ്ടു കാരണങ്ങൾ ചൂണ്ടിക്കാേട്ടണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. ഒന്നുകിൽ സോഷ്യൽ മീഡിയയിൽ ബി.ജെ.പിെയക്കാൾ പിന്തുണ പ്രതിപക്ഷം നേടിക്കഴിഞ്ഞിരിക്കും. അല്ലെങ്കിൽ ഒാഫ്ലൈൻ ലോകത്തെ അതിഭീകര എതിർപ്പ് ഒാൺലൈനിലും ബി.ജെ.പി നേരിടേണ്ടിവരുകയാണ് എന്നും വരാം.
സമൂഹമാധ്യമ കമ്പനികൾക്കെതിരെ പാർലമെൻററി സമിതി
ഒാൺലൈൻ വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതിനായി കൈക്കൊണ്ട നടപടികൾ സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇൻഫർമേഷൻ ടെക്നോളജികാര്യ പാർലമെൻററി സമിതി വിവിധ കമ്പനികളെ വിളിച്ചുവരുത്തുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ സമൂഹമാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടെയാണിത്. ട്വിറ്റർ വലതുപക്ഷ ആശയങ്ങളോട് പക്ഷപാതിത്വം കാണിക്കുന്നു എന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നതിനു പിന്നാലെയാണ്, ട്വിറ്ററിനോട് സമിതി മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടത്. ബി.ജെ.പി എം.പി അനുരാഗ് ഠാകുറാണ് സമിതി അധ്യക്ഷൻ.
കമ്പനി സി.ഇ.ഒ ജാക് ഡോർസെയോടാണ് ഇൗമാസം 25ന് ഹാജരാകാൻ സമിതി ആവശ്യപ്പെട്ടത്. വീഴ്ച വരുത്തിയാൽ പാർലമെൻറിെൻറ അവകാശത്തെ ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെടുമെന്ന്, സമിതി ചെയർമാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനു പുറമെ, ഫേസ്ബുക്ക്, വാട്സ്ആപ് കമ്പനികളെയും സമിതി മുമ്പാകെ വിളിച്ചുവരുത്താൻ ആലോചനയുണ്ട് എന്നറിയുന്നു.
വാട്സ്ആപ്പിൽ ഉപയോക്താവിെൻറ സ്വകാര്യത സംരക്ഷിക്കുന്ന പ്രധാന സവിശേഷതയായ ‘എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ’ നയത്തിെനതിരായ ഭേദഗതികൾ ഇൗയിടെ സർക്കാർ നിർദേശിച്ചിരുന്നു. വാട്സ്ആപ്പിെൻറ ഉടമസ്ഥരായ ഫേസ്ബുക്ക് ഇൗ ആവശ്യം നിരാകരിച്ചിരിക്കുകയാണ് നിലവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.