നെടുമ്പാശ്ശേരി: കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ അൽഫോൺസ് കണ്ണന്താനത്തിന് കൊച്ചി വിമാനത്താവളത്തിൽ ബി.ജെ.പി ഒരുക്കിയ സ്വീകരണത്തിൽ ചില നേതാക്കളുടെ അസാന്നിധ്യവും പ്രവർത്തകരുടെ പങ്കാളിത്തക്കുറവും ശ്രദ്ധിക്കപ്പെട്ടു. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 150 പേരിൽ താഴെ മാത്രമേ സ്വീകരിക്കാൻ ഉണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തിൽ കണ്ണന്താനത്തിന് ഗംഭീര സ്വീകരണമൊരുക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചതിനാൽ ആയിരക്കണക്കിന് പ്രവർത്തകരെത്തുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് പൊലീസുകാരെയും സി.െഎ.എസ്.എഫുകാരെയും വിന്യസിച്ചിരുന്നു.
പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് പ്രതിനിധികൾ എന്നിവരൊന്നും പരിപാടിയിൽ പെങ്കടുത്തില്ല. മുൻകൂട്ടി തീരുമാനിച്ച ചില പരിപാടികൾ കാരണമാണ് പങ്കെടുക്കാത്തതെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ടെലിഫോണിൽ അറിയിച്ചിരുന്നതായി കണ്ണന്താനം പറഞ്ഞു. ആലുവ, നെടുമ്പാേശ്ശരി മേഖലകളിലെ അറിയപ്പെടുന്ന ബി.ജെ.പി നേതാക്കൾ പോലും വിട്ടുനിന്നു. ജില്ല ഭാരവാഹികളിലും ആലുവ നിയോജകമണ്ഡലം ഭാരവാഹികളിലും പലരും പരിപാടിക്കെത്തിയില്ല.
കേന്ദ്രമന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണമെന്നതുൾപ്പെടെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനത്തെ ശിരസാവഹിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനംരാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണന്താനത്തെ മന്ത്രിയാക്കിയതിൽ സംസ്ഥാന ബി.ജെ.പി ഘടകത്തിന് ഏറെ സേന്താഷമുണ്ട്. സംസ്ഥാനത്തുനിന്ന് അർഹനായയാൾക്കു തന്നെയാണ് മന്ത്രിസ്ഥാനം ലഭിച്ചത്. സത്യപ്രതിജ്ഞ ചെയ്ത ദിവസം ആഹ്ലാദപ്രകടനം ഉണ്ടായില്ലെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതാണെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.