കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തിരക്കിട്ട് രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കരുതെന്ന് കേരള കോൺഗ്രസ്-എമ്മിലെ പ്രബലവിഭാഗം ചെയർമാൻ കെ.എം. മാണിയോട് ആവശ്യപ്പെട്ടു. ഇതോടെ ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കില്ലെന്ന് സൂചന. ഇരുമുന്നണിയോടും ബി.ജെ.പിയോടും പ്രത്യേക മമതകാേട്ടണ്ടതില്ലെന്നും ഇരുമുന്നണിക്കും പ്രകടമായ പിന്തുണ നൽകാതെ നിഷ്പക്ഷ നിലപാടെടുത്താൽ മതിയെന്നുമാണ് ഇവരുടെ നിർദേശം. ജോസഫ് വിഭാഗം നേതാക്കളാണ് ഇതിനുപിന്നിൽ. ഭാവി രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കാനുള്ള അവസരമായി ഞായറാഴ്ചത്തെ യോഗത്തെ മാണി കണ്ടിരുന്നെങ്കിലും വിഷയത്തിൽ ഭിന്നതരൂക്ഷമാകുന്നത് അദ്ദേഹത്തെ വെട്ടിലാക്കുകയാണ്. സി.പി.എമ്മിനെ പിന്തുണക്കമെന്ന നിലപാടിനാണ് മുൻതൂക്കം.
ഇൗ മാസം 23ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലെ നിലപാട് ഞായറാഴ്ച തീരുമാനിക്കും. വീരേന്ദ്രകുമാറിെൻറ വിജയം ഉറപ്പായതിനാൽ കേരള കോൺഗ്രസിെൻറ ആറ് എം.എൽ.എമാരുടെ വോട്ട് ഫലത്തെ ബാധിക്കില്ല. അതിനാൽ വോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കാെമന്ന നിർദേശവും ഉയരുന്നുണ്ട്. ഇടതുമുന്നണി ഒൗദ്യോഗികമായി ക്ഷണിക്കാത്തതും സി.പി.െഎയുടെ എതിർപ്പും മദ്യനയത്തിൽ സഭകൾ ഒന്നടങ്കം സർക്കാറിനെതിരെ രംഗത്തുവരുന്നതും കാണാതെ തീരുമാനം എടുക്കുന്നത് പാർട്ടിയെ ദുർബലമാക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ചെങ്ങന്നൂരിൽ നിഷ്പക്ഷ നിലപാടെടുത്താൽ ആര് പരാജയപ്പെട്ടാലും ആശങ്കപ്പെടേണ്ടിവരില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് പിന്തുണക്കുന്ന സ്ഥാനാർഥി പരാജയപ്പെട്ടാൽ അത് ഭാവിസാധ്യതകൾ തടസ്സപ്പെടുത്തുമെന്ന വാദവും ശക്തമാണ്.
ചെങ്ങന്നൂരിൽ കേരള കോൺഗ്രസിനും ക്രൈസ്തവ സഭകൾക്കും നിർണായക സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ പിന്തുണ ഇരുമുന്നണിയും ആഗ്രഹിക്കുന്നു. മുന്നണികൾ മാണിയുടെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. മാണിയാകെട്ട ആർക്കും പിടികൊടുക്കുന്നുമില്ല. സി.പി.െഎ കണ്ണടച്ച് കേരള കോൺഗ്രസിനെ എതിർക്കുന്നതിനാൽ ഇടതുപ്രവേശനം എളുപ്പമല്ല. എന്നാലും ഇനി യു.ഡി.എഫിലേക്ക് ഇല്ലെന്ന നിലപാടിലാണ് മാണിയും കൂട്ടരും. പാർട്ടിയിൽ പിളർപ്പുണ്ടായാൽേപാലും യു.ഡി.എഫ് ബന്ധം വേണ്ടെന്നാണ് അവരുടെ നിലപാട്.
മുന്നണി പ്രവേശനം സംബന്ധിച്ച ഗൗരവ ചർച്ചകൾ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉണ്ടാകും.കർഷക പ്രശ്നത്തിൽ കടുത്ത സമരങ്ങളിലേക്ക് കടക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സി.പി.െഎയുടെ കൃഷി-വനം വകുപ്പുകൾക്കെതിരെയാകും സമരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.