പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ കേരളാ കോൺഗ്രസ് എം നേതാവ് കെ.എം മാണിയെ കണ്ടു. രാവിലെ പാലായിലെ വസതിയിലെത്തിയാണ് മാണിയുമായി വിജയകുമാർ കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിൽ വിജയാശംസകൾ നേർന്ന മാണി വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾ പിന്തുണ തേടുന്നത് സ്വാഭാവികമാണ്. യു.ഡി.എഫ് സ്ഥാനാർഥി പിന്തുണ തേടി എത്തിയതിൽ സന്തോഷമുണ്ട്. ഏത് സ്ഥാനാർഥിക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാർട്ടിയാണെന്നും മാണി പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പിന്തുണ നൽകുന്ന കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചതെന്ന് ഡി. വിജയകുമാർ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്‍റെ പിന്തുണ പ്രതീക്ഷിക്കുന്നു. മാണി തെരഞ്ഞെടുപ്പ് വിജയം ആശംസിച്ചതായും വിജയകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.