മുഖ്യമന്ത്രീ, അങ്ങ് മൊണ്ണയല്ല; പക്ഷെ, മൗനിയാകരുതെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണൻ

തിരുവനന്തപുരം : മുഖ്യമന്ത്രീ, അങ്ങ് മൊണ്ണയല്ല; പക്ഷെ, മൗനിയാകരുതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ്ഡോ. കെ. എസ്. രാധാകൃഷ്ണൻ. മന്ത്രിസഭയിലുണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രൻ വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണെന്നും തോമസ് ഐസക് വ്യഭിചാര താത്പര്യത്തോടെ തന്നെ മൂന്നാറിലേക്കു ക്ഷണിച്ചുവെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിൽ മദ്യസൽക്കാരം നടത്തിയെന്നുംഏകയായി സ്പീക്കറുടെ വസതിയിൽ താൻ എത്തണമെന്നു ആവശ്യപ്പെട്ടതായും സ്വപ്‍ന സുരേഷ് വെളിപ്പെടുത്തി.

എല്ലാ പ്രോജക്ടുകളിൽ നിന്നും ആർത്തിയോടെ കമ്മീഷൻ വാരിക്കൂട്ടി. മകൾക്ക് വേണ്ടി ബിസിനസ് സാമ്രാജ്യം ദുബായിയിൽ പടുത്തുയർത്തുന്നതിനു ശ്രമിച്ചുകൊണ്ടിരുന്നു. അതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഭാര്യ കമല അതിരുവിട്ടു പ്രവർത്തിച്ചു. ഷാർജ ഭരണാധികാരിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും അവിഹിതമായി സ്വാധീനിക്കാൻ കമല ശ്രമിച്ചു.

ഇതിനെല്ലാം ശിവശങ്കരൻ ഇടനിലക്കാരനായി നിന്നു.ശിവശങ്കരനും കമ്മീഷൻ കൈപ്പറ്റിയെന്നും സ്വപ്ന പറഞ്ഞു. ഈ ആരോപണങ്ങൾ എല്ലാം തെളിയിക്കാനുള്ള തെളിവുകൾ 164 സ്റ്റേറ്റ്മെന്റായി കോടതിയിലും നൽകിയിട്ടുണ്ട്. എൻ.ഐ.എ ക്കും ഇ.ഡി ക്കും വ്യക്തമായ തെളിവുകൾ നൽകിയിട്ടുണ്ട് എന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രീ,അങ്ങ് മൗനം വെടിയണം. നിലവിലുള്ള നിയമം അനുസരിച്ചു കടകംപള്ളിക്കും ഐസക്കിനും ശ്രീരാമകൃഷ്ണനും എതിരെ കേസ് രജിസ്റ്റർ ചെയ്തു അവരെ അറസ്റ്റ് ചെയ്യിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും കെ.എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.  

Tags:    
News Summary - Chief Minister, you are not Monna; But don't be silent Dr. K.S. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.