എൽ.ഡി.എഫിനെതിരെ കോൺഗ്രസ്​-ബി.​െജ.പി അവിശുദ്ധ കൂട്ടു​െകട്ട്​ - കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരം, വയനാട്​ ജില്ലകളിൽ ഗ്രാമപഞ്ചായത്തുകളിലെ എൽ.ഡി.എഫ്​ ഭരണത്തെ പുറത്താക്കാൻ കോൺഗ ്രസ്​ അവിശുദ്ധു കൂട്ടുകെട്ടുണ്ടക്കിയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കോണ്‍ഗ്രസും ബ ി.ജെ.പിയും ചേര്‍ന്നാണ്​​ തിരുവനന്തപുരത്തെ മലയിന്‍കീഴ്‌, കോട്ടുകാല്‍, വയനാട്ടിലെ തരിയോട്‌ ഗ്രാമപഞ്ചായത്തുകളി ലെ എല്‍.ഡി.എഫ്‌ ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്​‌. തരിയോട്‌ കോണ്‍ഗ്രസ്‌, മുസ്ലീംലീഗ്‌, ബി.ജെ.പി പാര്‍ട്ടികള്‍ ചേര്‍ന്നുകൊണ്ടാണ്‌ എല്‍.ഡി.എഫിനെ പുറത്താക്കിയതെന്നും കോടിയേരി ആരോപിച്ചു‌.

കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അവിശുദ്ധ കൂട്ടുകെട്ടി​​​െൻറ തുടക്കമാണിത്‌. ഇടതുപക്ഷത്തിനെതിരെ ആര്‍.എസ്‌.എസ്‌ എവിടേയും കോണ്‍ഗ്രസുമായി നിര്‍ലജ്ജം കൈകോര്‍ക്കുകയാണ്‌. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആര്‍.എസ്‌.എസ്സിന്‌ വിധേയപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ്‌ ഇൗ സംഭവം തെളിയിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പ്‌ പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരം കൂട്ടുകെട്ടുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രൂപം കൊള്ളുന്നത്‌. കെ.പി.സി.സി പ്രസിഡൻറ്​ ബി.ജെ.പി സര്‍ക്കാരിനെതിരെ യാത്ര നടത്തുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരം കൂട്ടുകെട്ടുകള്‍ പലയിടത്തും വ്യാപിച്ചു കൊണ്ടിരിക്കുന്നത്‌. കെ.പി.സി.സി അംഗീകരിച്ച നയത്തി​​​െൻറ ഭാഗമാണോ ഇത്തരം കൂട്ടുകെട്ടുകളെന്ന്‌ നേതൃത്വം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ജനമഹായാത്രക്ക്‌ ഫണ്ട്‌ നല്‍കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ്​ മണ്ഡലം കമ്മിറ്റികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ബി.ജെ.പിക്ക്‌ കീഴ്‌പെട്ട്‌ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ക്കെതിരെ എന്തുകൊണ്ടാണ്‌ നടപടി സ്വീകരിക്കാത്തത്‌? കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ വെറുക്കുന്നത്‌ കൊണ്ടും നിസ്സഹകരിക്കുന്നതു കൊണ്ടുമാകാം കീഴ്‌ഘടകങ്ങള്‍ ഫണ്ട്‌ നല്‍കാന്‍ കൂട്ടാക്കാത്തത്‌. രണ്ട്‌ ദിവത്തെ യാത്രക്കിടയില്‍ 10 കമ്മിറ്റികളെ പിരിച്ചുവിട്ടെങ്കില്‍ ജാഥ അവസാനിക്കുമ്പോഴേക്കും എത്രകമ്മിറ്റികള്‍ ബാക്കിയുണ്ടാകുമെന്നും കോടിയേരി പരിഹസിച്ചു.

Tags:    
News Summary - Congress-BJP Teams for LDF -Kodiery - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.