ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഏഴു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോൺ ഗ്രസ്. സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.എൽ.ഡി പാർട്ടികളിലെ പ്രമുഖർ മത്സരിക്കുന്ന ഏ ഴു സീറ്റുകളാണ് കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുന്നത്. രണ്ടു സീറ്റ് അപ്നാ ദളിന് നൽ കും. ഏഴു സീറ്റിൽ മത്സരിക്കില്ലെന്നും ഇവ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി പാർട്ടികൾക്കായി ഒഴ ിച്ചിട്ടിരിക്കുകയാണെന്നും കോൺഗ്രസ് ഉത്തർപ്രദേശ് അധ്യക്ഷൻ രാജ് ബബ്ബാർ പറഞ്ഞു.
ബി.എസ്.പി അധ്യക്ഷ മായാവതി മത്സരിക്കുന്ന മണ്ഡലം, സമാജ്വാദി പാർട്ടി നേതാവ് മുലാ യം സിങ് യാദവ് മത്സരിക്കുന്ന മെയിൻപുരി, അഖിലേഷ് യാദവിെൻറ ഭാര്യ ഡിംപ്ൾ മത്സരിക ്കുന്ന കണ്ണൗജ്, ആർ.എൽ.ഡി നേതാക്കളായ അജിത് സിങ്, ജയന്ത് എന്നിവർ മത്സരിക്കുന്ന മണ്ഡലങ്ങൾ, അപ്നാ ദളിനായി ഗോണ്ഡ, പിലിബിത് എന്നീ ഏഴു സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കാത്തത്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുെട മണ്ഡലങ്ങളായ അമേത്തിയും റായ്ബറേലിയും എസ്.പി-ബി.എസ്.പി സഖ്യം ഒഴിച്ചിട്ടിരുന്നു.
ആന്ധ്ര നിയമസഭ: വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർഥികളായി
അമരാവതി: എപ്രിൽ 11ന് നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 175 നിയമസഭ സീറ്റുകളിൽ നിലവിലെ സിറ്റിങ് എം.എൽ.എമാർക്ക് പുറമെ പിന്നാക്ക സമുദായങ്ങൾക്കും മതിയായ പരിഗണന നൽകി.
സ്വന്തം മണ്ഡലമായ കടപ്പ ജില്ലയിലെ പുലിവെഡുലയിൽ നിന്നുതന്നെയാണ് പാർട്ടി അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ഇത്തവണയും മത്സരിക്കുന്നത്. പട്ടികയിൽ 15 വനിതകളും 41 പിന്നാക്ക സമുദായക്കാരുമുണ്ട്.
ആന്ധ്ര, അരുണാചൽ: ബി.ജെ.പി സ്ഥാനാർഥികളായി
ന്യൂഡൽഹി: ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 175 സീറ്റുകളുള്ള ആന്ധ്രയിൽ 123 പേരുടെയും 60 സീറ്റുള്ള അരുണാചലിൽ 54 പേരുടെയും പട്ടികയാണ് പുറത്തിറക്കിയത്. അരുണാചൽ മുഖ്യമന്ത്രി പേമ ഖാണ്ഡു മുക്തോ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
ഗോവയിൽ സ്ഥാനാർഥികളായെന്ന് ബി.ജെ.പി
പനാജി: ഗോവയിലെ രണ്ടു ലോക്സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളായെന്ന് ബി.ജെ.പി. എന്നാൽ, പേരുകൾ പുറത്തുവിട്ടില്ല. ഉത്തര ഗോവ, ദക്ഷിണ ഗോവ സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യം തീരുമാനിച്ചതായും അന്തിമ അംഗീകാരത്തിനായി കേന്ദ്ര നേതൃത്വത്തിന് അയച്ചതായും ഉടൻ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും ബി.ജെ.പി നേതാവും സംസ്ഥാന നിയമസഭ സ്പീക്കറുമായ പ്രമോദ് സാവന്ത് പറഞ്ഞു.
ഉത്തര ഗോവയിൽ ശ്രീപദ് നായികും ദക്ഷിണ ഗോവയിൽ നരേന്ദ്ര സവൈകറുമാണ് നിലവിലെ ബി.ജെ.പി എം.പിമാർ.
ആന്ധ്രയിൽ ജനസേന-ബി.എസ്.പി സഖ്യം
വിജയവാഡ: ആന്ധ്രപ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ട് ജനസേന. ബി.എസ്.പി നേതാവ് വീർ വിങുമായി നടത്തിയ ചർച്ചക്കുശേഷം ജനസേന ദേതാവ് പവൻ കല്യാൺ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 21 സീറ്റുകളിൽ 18ൽ ജനസേനയും മൂന്നെണ്ണത്തിൽ ബി.എസ്.പിയും മത്സരിക്കും.
എ.എം.എം.കെയുെട ആദ്യ പട്ടികയായി
ചെന്നൈ: തമിഴ്നാട്ടിൽ ടി.ടി.വി. ദിനകരൻ നയിക്കുന്ന ‘അമ്മ മക്കൾ മുന്നേറ്റ കഴക’ത്തിെൻറ ആദ്യ പട്ടിക പുറത്തിറുക്കി. 39 ലോക്സഭ സീറ്റുകളിൽ 24 എണ്ണത്തിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ സീറ്റുകളിൽ ഒമ്പതെണ്ണത്തിലേക്ക് നാമനിർദേശം ചെയ്യാനും തീരുമാനിച്ചു.
സ്ഥാനാർഥികളുടെ നിരയിൽ മുൻ എ.െഎ.ഡി.എം.കെ മന്ത്രി ഇസക്കി സുബ്ബയ്യയും മുൻ മേയർ ചാരുബാല ആർ. തൊണ്ടൈമാനും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.