തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദവും ദേശീയതലത്തിൽ കോൺഗ്രസുമായി ഇടതു പ്രസ്ഥാനങ്ങളുണ്ടാക്കേണ്ട ബന്ധവും സി.പി.എം, സി.പി.െഎ ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നു. തോമസ് ചാണ്ടിയെ അനാവശ്യമായി സംരക്ഷിക്കുന്നത് മുന്നണിയും സർക്കാറും അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്നുവെന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ടാക്കിയിട്ടുണ്ടെന്നാണ് മിക്ക ജില്ലകളിലെയും സമ്മേളനങ്ങളിൽ ഉയർന്ന ആരോപണം. മന്ത്രി ഭൂമി കൈയേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും റിപ്പോർട്ടും നിരന്തരം പുറത്തുവരുേമ്പാഴും സി.പി.എം നേതൃത്വം മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് ചർച്ച ഉയരുന്നത്.
പരസ്യമായി വെല്ലുവിളിക്ക് തോമസ് ചാണ്ടി തയാറായത് സർക്കാറിെൻറ പ്രതിച്ഛായയെ തന്നെ ബാധിച്ചു. കാര്യമായ പ്രയോജനമൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് ഇത്തരക്കാരെ സംരക്ഷിക്കുന്നതെന്ന ചോദ്യമാണ് പല സി.പി.എം സമ്മേളനങ്ങളിലും പ്രതിനിധികൾ ഉന്നയിക്കുന്നത്. റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി നേരിട്ട് വകുപ്പിെൻറ കാര്യങ്ങൾ നടത്തുന്നുവെന്ന പരാതിയാണ് സി.പി.െഎ സമ്മേളനങ്ങളിൽ ഉയരുന്നത്. തോമസ് ചാണ്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട റവന്യൂ മന്ത്രിയെ പൊതുജനമധ്യത്തിൽ അപഹാസ്യനാക്കുന്ന നടപടിയാണ് അഡ്വ. ജനറലിൽനിന്നു പോലുമുണ്ടായത്. ഒരു സർക്കാർ ‘ഉേദ്യാഗസ്ഥൻ’ മാത്രമായ അഡ്വ. ജനറൽ മന്ത്രിയെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാകില്ല. മൂന്നാർ, കോവളം കൊട്ടാരം ഉൾപ്പെടെ വിഷയങ്ങളിലെല്ലാം റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ നാണംകെട്ട് മുന്നണിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് പല സമ്മേളനങ്ങളിലും അഭിപ്രായമുയർന്നു. ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദൽ എന്ന വിഷയത്തിലും സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്.
കോൺഗ്രസുമായി ഒരു ബന്ധവും വേെണ്ടന്ന് ഒരുവിഭാഗം പറയുേമ്പാൾ ദേശീയതലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂയെന്നും അതിനാൽ കോൺഗ്രസുമായി ബന്ധമുണ്ടാകണമെന്ന അഭിപ്രായവുമുണ്ട്. കോൺഗ്രസുമായി ദേശീയതലത്തിൽ ബന്ധമാകാമെന്നും യാഥാർഥ്യം ഉൾക്കൊള്ളാൻ സി.പി.എം ഇപ്പോഴും തയാറായിട്ടില്ലെന്നും ഇത് ദോഷംചെയ്യുമെന്നുമുള്ള നിലപാടാണ് സി.പി.െഎ യോഗങ്ങളിലുണ്ടായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.