ഹൈദരാബാദ്: തെലങ്കാനയിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ കോൺഗ്രസ് നേതൃത്വം നൽകിയ ജനകീയ മുന്നണിക്ക് സാധ്യത നൽകുന്നില്ലെങ്കിലും ചൊവ്വാഴ്ച അന്തിമ ഫലം ഒപ്പമായാൽ കേ ാൺഗ്രസിനെ കാത്തിരിക്കുന്നത് കാലങ്ങളായി പാർട്ടി നേരിടുന്ന പഴയ വെല്ലുവിളി- ആരെ മുഖ്യമന്ത്രിയാക്കും?
കെ. ജനറെഡ്ഡി മുതൽ ജീവൻ റെഡ്ഡിവരെ ആറു പേരാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാൻ രംഗത്തുള്ളത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി, െതലുഗുദേശം പാർട്ടിയിൽനിന്ന് എത്തിയ തീപ്പൊരി നേതാവ് എ. രേവന്ത് റെഡ്ഡി തുടങ്ങി ഒാരോരുത്തരും അരയും തലയും മുറുക്കി ചരടുവലി സജീവമാക്കിയിട്ടുമുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ഹൈകമാൻഡിെൻറയും പിന്തുണയുള്ള ഉത്തം കുമാറിെൻറ പേരിന് മുൻതൂക്കമുണ്ടെങ്കിലും തെലുഗു ദേശം പാർട്ടിയുടെ പിന്തുണ രേവന്ത് റെഡ്ഡിക്കാണ്.
ടി.ഡി.പിയുമായി സഖ്യമുണ്ടാക്കി ടി.ആർ.എസിനെതിരെ ശക്തമായ മത്സരത്തിന് വഴിയൊരുക്കിയെന്ന സാധ്യതയും പഴയ പട്ടാളക്കാരനായ ഉത്തം കുമാറിന് അനുകൂലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.