അഴീക്കോട്: കാപ്പിലെ പീടികയിൽ കോൺഗ്രസ് പ്രവർത്തകെൻറ വീട്ടിൽ നിർത്തിയിട്ട കാറിനുനേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിെൻറ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിെൻറ ചില്ലുകൾ അക്രമികൾ തകർത്തത്. കോൺഗ്രസ് പ്രവർത്തകന് നേരേ കൈയേറ്റ ശ്രമവുമുണ്ടായി. നിഖിൽ ജഗദീഷിെൻറ കാറാണ് ആക്രമിക്കപ്പെട്ടത്. ഇതിനുമുമ്പ് കോൺഗ്രസ് ഓഫിസിനുനേരെ ആക്രമണമുണ്ടായിരുന്നു. ഇതിെൻറ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് കരുതുന്നു. ആക്രമണത്തിനുപിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ആക്രമണം നടന്ന വീട് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, ഡി.സി.സി സെക്രട്ടറിമാരായ എം. ജയകൃഷ്ണൻ, ബിജു ഉമ്മർ, മണ്ഡലം പ്രസിഡൻറ് എം.എൻ. രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.