തിരുവനന്തപുരം: ഭരണഘടന ലംഘനം നടത്തിയെന്ന് ഹൈകോടതി കണ്ടെത്തിയ ഒരു മന്ത്രിക്കൊപ്പം മന്ത്രിസഭാവേദി പങ്കിടാനാവില്ലെന്ന് എടുത്ത നടപടിയെ സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം െഎകകണ്ഠ്യേന അംഗീകരിച്ചു. ഇൗ തീരുമാനമാണ് മന്ത്രിയുടെ രാജിക്ക് കാരണമായതെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. കോടതിയെയും സര്‍ക്കാറിനെയും വെല്ലുവിളിച്ച ഒരു മന്ത്രി പങ്കെടുത്ത മന്ത്രിസഭയോഗത്തില്‍ പാര്‍ട്ടി പ്രതിനിധികളായ നാലു മന്ത്രിമാര്‍ ഹാജരാകാതിരുന്ന നടപടി യോഗം ശരിവെച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഈ നിലപാടിനെ ഭംഗ്യന്തരേണയെങ്കിലും വിമര്‍ശിക്കുംവിധം പ്രസ്താവന നടത്തിയ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിലിെൻറ നടപടിയെ യോഗം തള്ളിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐയില്‍ ഭിന്നത വളരുന്നു എന്നത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. സി.പി.ഐ-സി.പി.എം സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. തങ്ങള്‍ തമ്മില്‍ ഗുരുതരമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല. സി.പി.ഐക്ക് നേരെയുണ്ടായ ചില സി.പി.എം നേതാക്കളുടെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘1964 മുതല്‍ ഇത് കേള്‍ക്കുന്നതാണ്. അതില്‍ കൂടുതലായി ഇപ്പോഴൊന്നുമില്ല’ എന്നായിരുന്നു മറുപടി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദെൻറ അഭിപ്രായത്തോട് ‘അടുത്ത തെരഞ്ഞെടുപ്പില്‍ ആര് എവിടെയൊക്കെ ഉണ്ടാകുമെന്ന് അറിയില്ല.
തെരഞ്ഞെടുപ്പുതന്നെ ഉണ്ടാകുമോയെന്ന് നിശ്ചയമില്ല. ആ നിലയിലേക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം നീങ്ങുന്നത്’ എന്നായിരുന്നു പ്രതികരണം. മന്ത്രിസഭ ബഹിഷ്കരണ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി അൽപം അയഞ്ഞിട്ടുണ്ടോെയന്ന ചോദ്യത്തിന് മുഖ്യമന്ത്രി മുമ്പ് മുറുകിയിരുന്നെന്ന അഭിപ്രായമില്ലെന്ന് മറുപടി നൽകി. എൻ.സി.പിയുടെ മന്ത്രിയെ തീരുമാനിക്കേണ്ടത് അവരാണെന്നും സി.പി.െഎക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അേദ്ദഹം പറഞ്ഞു. ശശീന്ദ്രനെ മന്ത്രിയാക്കാൻ മുന്നണി തീരുമാനിച്ചാൽ അംഗീകരിക്കും. സി.പി.എമ്മിൽനിന്ന് സി.പി.െഎയിലേക്കും ഇവിടെനിന്ന് അങ്ങോട്ടും പ്രവർത്തകർ പോകുന്നുണ്ടെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബുവും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.