തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ സി.പി.െഎ ഉൾപ്പെടെ ഘടകകക്ഷികൾ നിലപാട് മയപ്പെടുത്തുന്നു. ഭൂമി കൈയേറിയെന്ന ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്ന സി.പി.െഎ ഇപ്പോൾ അതിൽനിന്ന് പിന്നാക്കം പോകുെന്നന്ന സൂചനകളാണ് പുറത്തുവരുന്നത്. മന്ത്രിയുടെ രാജിക്കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ നിലപാടിന് കരുത്തുപകരുന്നനിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കലക്ടറുടെ റിപ്പോർട്ടിൽ നിയമോപദേശം ലഭിച്ച ശേഷം ഇൗ വിഷയത്തിൽ മറ്റു തീരുമാനങ്ങളെന്ന സി.പി.എം നിലപാടിനോട് സി.പി.െഎയും യോജിക്കുന്നു. നിയമോപേദശം വന്നശേഷം തുടർനടപടിയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ മന്ത്രിക്കെതിരെ കലക്ടറുടെ റിപ്പോർട്ടിൽ അടിയന്തര നടപടി വേണമെന്ന നിലപാടിലായിരുന്നു സി.പി.െഎയും മന്ത്രിയും. എന്നാൽ, ഇപ്പോൾ തിടുക്കപ്പെട്ട് നടപടി ആവശ്യപ്പെടേണ്ടതില്ലെന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതിനിടെ ഇൗ വിഷയത്തിലും റവന്യൂ മന്ത്രിയും അഡ്വക്കറ്റ് ജനറലുമായുണ്ടായ തർക്കത്തിലും പരിഹാരം കാണാൻ സി.പി.എം, സി.പി.െഎ നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുെന്നങ്കിലും അതുണ്ടായില്ല.
ജനജാഗ്രത യാത്രക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രനെ ഫോണിൽ വിളിച്ച് ഇൗ വിഷയങ്ങൾ സംബന്ധിച്ച് സംസാരിച്ചു. സി.പി.െഎ കുറച്ചുകൂടി സംയമനം പാലിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്. തോമസ് ചാണ്ടിക്കെതിരായ സി.പി.െഎ നിലപാടിൽ എൻ.സി.പി കേന്ദ്ര നേതൃത്വം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.