തിരുവനന്തപുരം: മുന്നണിയുടെ കെട്ടുറപ്പിനെ വെല്ലുവിളിച്ച് സർക്കാറിനെ ചുറ്റി വിവാ ദങ്ങൾ കനക്കുന്നു. പ്രശ്നങ്ങളുടെ കേന്ദ്രസ്ഥാനത്ത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ ്പുമാണ്. പ്രതിപക്ഷത്തെക്കാൾ വീറോടെ സി.പി.െഎ ഒരുഭാഗത്ത് അണിനിരന്നതോടെ ഇടവേളക് ക് ശേഷം സി.പി.എമ്മും സി.പി.െഎയും തമ്മിലെ ബന്ധം തീർത്തും ദുർബലമായി. മുഖ്യമന്ത്രിയും സി.പി.െഎ നേതൃത്വവും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലേക്ക് മാറിയതോടെ കേന്ദ്ര നേതൃത്വത്തിലാണ് നേതാക്കളുടെ പ്രതീക്ഷ. മാവോവാദി വധം, രണ്ട് സി.പി.എം അംഗങ്ങൾക്ക് യു.എ.പി.എ ചുമത്തിയ സംഭവം എന്നിവയിൽ സി.പി.െഎ കടുത്ത സ്വരത്തിലാണ് പ്രതികരിച്ചത്.
തങ്ങളുടെ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി വേണ്ടത്ര ചെവികൊടുത്തില്ലെന്ന ആക്ഷേപവും പാർട്ടിക്കുണ്ട്. നിയമസഭയിൽ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതിപക്ഷത്തിന് വളമാവുന്നത് സി.പി.െഎ നിലപാടാണെന്നാണ് സി.പി.എം വിമർശനം. ഇരുപാർട്ടികളും തമ്മിലുള്ള സമവായത്തിെൻറ കണ്ണിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചികിത്സാർഥം വിദേശത്ത് പോയതോടെ മുന്നണിയിൽ വെടിനിർത്തലിനുള്ള സാധ്യത കൂടിയാണ് അടഞ്ഞത്. സ്വന്തം രാഷ്ട്രീയ നേട്ടം മാത്രമാണ് സി.പി.െഎയുടെ ലക്ഷ്യമെന്നാണ് സി.പി.എം ആക്ഷേപം.
സുപ്രീംകോടതി നിർദേശപ്രകാരം ഏറ്റുമുട്ടൽ കൊലയിൽ മജിസ്റ്റീരിയൽ അന്വേഷണം ഉറപ്പായിരിക്കെ സി.പി.െഎ അത് ആവശ്യപ്പെട്ടു. മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് ശേഷമേ പൊലീസ് വീഴ്ച അറിയാൻ കഴിയൂ. യു.എ.പി.എക്ക് എതിരാണ് എൽ.ഡി.എഫ്. പക്ഷേ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് നിയമം ബാധകമല്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അവർ ചോദിക്കുന്നു. ചീഫ് സെക്രട്ടറിയുടെ നടപടി പരസ്യമായി തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്ക് മേൽ വീണ്ടും സമ്മർദം ചെലുത്തുകയാണ് സി.പി.െഎയെന്നും ആക്ഷേപമുണ്ട്. എന്നാൽ, അധികാരത്തിൽ വന്നത് മുതൽ പൊലീസാണ് സർക്കാറിന് കളങ്കമുണ്ടാക്കുന്നതെന്ന തങ്ങളുടെ പരാതി കണക്കിലെടുക്കാത്തതാണ് നിരന്തര വിവാദങ്ങൾക്ക് കാരണമെന്നാണ് സി.പി.െഎ വാദം. മുഖ്യമന്ത്രി പൊലീസിനെയും ഉപദേശകരെയും അമിതമായി വിശ്വസിക്കുന്നതായും ഇത് തുടരാൻ കഴിയില്ലെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.