സി.പി.എം നേതൃയോഗങ്ങൾ ഇന്ന്​ തുടങ്ങും

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ സംസ്ഥാനനേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ബ്രാഞ്ച് മുതല്‍ സംസ്ഥാനസമ്മേളനം വരെയുളള പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതി തീരുമാനിക്കലാണ് യോഗത്തിന്‍റെ പ്രധാന അജണ്ടയെങ്കിലും നിലവിലെ രാഷ്ര്ടീയസാഹചര്യങ്ങളും ചര്‍ച്ചക്ക് വന്നേക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ മാസത്തോട് കൂടി ആരംഭിക്കാനാണ് സാധ്യത. അതിന് പിന്നാലെ ലോക്കല്‍,ഏരിയ,ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും.

അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാനസമ്മേളനത്തിന്‍റെ തീയതിയും വേദിയും നേതൃയോഗങ്ങളില്‍ തീരുമാനിച്ചേക്കും .22 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ വച്ച് നടത്താന്‍ കഴിഞ്ഞാഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചിരിന്നു. തലസ്ഥാനത്തെ അക്രമങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തി​​െൻറ പരിഗണനക്ക് വന്നേക്കും. അക്രമത്തെ സംഭവത്തെ കുറിച്ച് തിരക്കാന്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച വരുത്തിയ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

സമാധാനയോഗത്തിനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചതിലും പല നേതാക്കാള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്.കേന്ദ്രകമ്മിറ്റിയും ഇക്കാര്യത്തില്‍ അത‍ൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇതും യോഗത്തി​​െൻറ പരിഗണനക്ക് വന്നേക്കുമെന്നാണ് സൂചന. കോവളം കൊട്ടാരം,മൂന്നാര്‍ വിഷയങ്ങളും ചില നേതാക്കളെങ്കിലും യോഗത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ സാധ്യതയുണ്ട്.

Tags:    
News Summary - cpm leaders meeting starts today -politics news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.