ന്യൂഡൽഹി: നഗര കേന്ദ്രങ്ങളിലും ആദിവാസി മേഖലകളിലും പുതുതായി ഉയർന്നുവന്ന മധ്യവർഗം ഭരണത്തിൽനിന്നും പാർട്ടിയിൽനിന്നും അന്യവത്കരിക്കപ്പെട്ടതാണ് ത്രിപുരയിലെ പരാജയത്തിെൻറ കാരണങ്ങളിലൊന്നെന്ന് സി.പി.എം വിലയിരുത്തൽ. അതേസമയം, പാവപ്പെട്ടവരും കർഷകരും പാർട്ടിക്കൊപ്പം നിലകൊണ്ടു. കോൺഗ്രസ് വോട്ടിെൻറ ഒരു ഭാഗം സി.പി.എമ്മിന് ലഭിച്ചെന്നും സി.പി.എം ത്രിപുര സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച പ്രാഥമിക വിലയിരുത്തലിൽ വ്യക്തമാക്കുന്നു.
ശനിയാഴ്ച സമാപിച്ച പി.ബി യോഗം ഇതംഗീകരിച്ചു.ആദിവാസി മേഖലയിലെ വിദ്യാഭ്യാസം നേടിയ പുതിയ മധ്യവർഗം അഭിപ്രായ രൂപവത്കരണത്തെ സ്വാധീനിച്ചു. പ്രത്യേക സംസ്ഥാനം രൂപവത്കരിച്ചാൽ തദ്ദേശീയർക്ക് സർക്കാർ തൊഴിലിൽ പത്തു ശതമാനം സംവരണം, പ്രത്യേക കേന്ദ്ര ഫണ്ട് തുടങ്ങിയ പ്രചാരണം തദ്ദേശ പാർട്ടിയായ െഎ.എഫ്.പി.ടിയും കൂടാതെ ബി.ജെ.പിയും നടത്തിയത് വോട്ടർമാരെ സ്വാധീനിച്ചു. നഗരകേന്ദ്രങ്ങളിലെ ധനിക മധ്യവർഗത്തിന് കൂടുതൽ അഭിലാഷങ്ങളുണ്ടായി. എൽ.ഡി.എഫ് സർക്കാർ മികച്ച ഭരണമാണ് കാഴ്ചവെച്ചതെങ്കിലും നവ ഉദാരീകരണ കാലത്തിെൻറ സ്വാധീനത്തിൽ ഇൗ വിഭാഗത്തെ തൃപ്തിപ്പെടുത്താനായില്ല.
ഇവിടേക്കാണ് ബി.ജെ.പി കടന്നുകയറിയത്. ഏഴാം ശമ്പള കമീഷൻ നടപ്പാക്കാൻ സംസ്ഥാനത്തിന് പ്രായോഗികമായി കഴിയില്ല എന്നതിനാലാണ് ഇക്കാര്യത്തിൽ വാഗ്ദാനം നൽകാതിരുന്നത്. ബൂർഷ്വ മാധ്യമങ്ങൾ ഇത്തവണ ബി.ജെ.പിയെ പിന്തുണച്ചു. വോട്ടർമാർക്ക് പല വാഗ്ദാനങ്ങളും നൽകിയ ബി.ജെ.പി ധാരാളം പണം പ്രചാരണ രംഗത്ത് വിനിയോഗിച്ചു. ഇതെല്ലാം ഉണ്ടായിരുന്നിട്ടും 45 ശതമാനം വോട്ട് നിലനിർത്താൻ സി.പി.എമ്മിന് കഴിഞ്ഞു. അതേസമയം, 36 ശതമാനം വോട്ടുണ്ടായിരുന്ന കോൺഗ്രസിെൻറ ഭൂരിപക്ഷം വോട്ടും ബി.ജെ.പി പക്ഷത്തേക്ക് പോയി. കോൺഗ്രസ് വോട്ടുകളിൽ ഒരു പങ്ക് സി.പി.എമ്മിനും എൽ.ഡി.എഫിനും ലഭിച്ചു. പരമ്പരാഗത ഇടതുവിരുദ്ധ വോട്ടും ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.