കെ.കെ രമ എം.എൽ.എ ക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം

കോഴിക്കോട്: കെ.കെ രമ എം.എൽ.എക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കുന്നു. 'കെ.കെ രമക്കെതിരായ ആക്രമത്തെ ചെറുക്കുക നുണപ്രചരണത്തെ തിരിച്ചറിയുക' എന്ന മുദ്രാവാക്യമുയർത്തി ചൊവ്വാഴ്ച വൈകീട്ട് നാലിന് മിഠായി തെരുവിലാണ് പരിപാടി.

വിയോജിപ്പുകളെ ഇല്ലായ്മ ചെയ്യുന്ന ഫാഷിസ്റ്റ് രീതിയാണ് രമക്കെതിരായ ആക്രമണങ്ങളിൽ ഉള്ളടങ്ങിയിട്ടുള്ളത്. വിയോജിക്കാനുളള സ്വാതന്ത്ര്യമാണ് ജനാധിപത്യം. സൈബർ ലിഞ്ചിങ്ങിനെതിരെ ജനകീയ വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

യു.കെ. കുമാരൻ, കല്പറ്റ നാരായണൻ, കെ. അജിത, എൻ.പി ചെക്കൂട്ടി, ഡോ. ആസാദ്, കെ.എസ് ഹരിഹരൻ, കുഞ്ഞില മാസിലാമണി, വി.പി സുഹറ, ആർടിസ്റ്റ് ചൻസ്, ഡോ. ഹരിപ്രിയ, നിജേഷ് അരവിന്ദ്, ഫാത്തിമ തെഹ് ലിയ, മരിയ അബു, എൻ.വി ബാലകൃഷ്ണൻ, വേണുഗോപാൽ കുനിയിൽ തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - Democratic defense against the smear campaigns against K.K. Rama MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.