ദേവികുളം: സി.പി.എം പട്ടികജാതി വിഭാഗങ്ങളോട് മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സി.പി.എം കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

പട്ടികജാതിക്കാരനല്ലാത്ത ഒരാളെ കള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിപ്പിച്ചത് പട്ടികജാതി വിഭാഗത്തോടുള്ള വഞ്ചനയാണ്. തെരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫ് ദേവികുളത്ത് വന്‍വിജയം നേടും. അതിന് വേണ്ടിയുള്ള തയാറെടുപ്പ് ഉടന്‍ ആരംഭിക്കും. കള്ളസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളും എടുക്കണം. റിട്ടേണിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നും സതീഷൻ ആരോപിച്ചു. 

Tags:    
News Summary - Devikulam: VD Satheesan wants CPM to apologize to Scheduled Castes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.