കോട്ടയം: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോടതിവിധി പി.ജെ. ജോസഫിന് തിരിച്ചടിയാണെന്ന ജോസ് കെ.മാണിയുടെ വാദം പച്ചക്കള്ളമാണെന്ന് രേഖകൾ. ജോസഫിെൻറ അധികാരങ്ങൾ കോടതി അസ്ഥിരപ്പെടുത്തിയിട്ടില്ലെന്നും ജോസ് കെ.മാണി പറഞ്ഞത് അഭിഭാഷകരുടെ വാദം മാത്രമാണെന്നും വിധിപ്പകർപ്പ് ബോധ്യപ്പെടുത്തി ജോസഫ് വിഭാഗം അറിയിച്ചു. വർക്കിങ് ചെയർമാൻ സ്ഥാനത്തുനിന്ന് ജോസഫിെന അസ്ഥിരപ്പെടുത്തിയെന്നായിരുന്നു ജോസ് കെ.മാണി വെളിപ്പെടുത്തിയത്.
എന്നാൽ, ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി ഭരണഘടന വിരുദ്ധമെന്ന് വ്യക്തമാക്കുന്ന വിധിപ്പകര്‍പ്പില്‍ ജോസഫിെൻറ അധികാരങ്ങള്‍ നീക്കിയതായി ഒരിടത്തും പരാമര്‍ശമില്ല. സമാന്തര സംസ്ഥാന കമ്മിറ്റിയിലൂടെ ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്.
ജോസ്െക.മാണിയെ ചെയർമാനായി തെരഞ്ഞെടുക്കാൻ യോഗം വിളിച്ച കെ.െഎ. ആൻറണിെയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് തെളിവില്ലെന്നും അധികാരം ഇല്ലാത്തയാള്‍ വിളിച്ച യോഗം ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.
ചെയര്മാന് തെരഞ്ഞെടുപ്പ് വൈകാന്‍ ജോസഫ് വിഭാഗം നടത്തിയ വാദങ്ങളും കോടതി അംഗീകരിച്ചു. കെ.എ. ആൻറണിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് പിന്നീടാണോയെന്നും കോടതി ചോദിച്ചു. നിലവില്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരം ജോസഫിനാണെന്നും കോടതി ഉത്തരവിലുണ്ട്. ജോസഫ് ഉന്നയിച്ച വാദങ്ങളെല്ലാം ശരിയാണെന്ന നിലപാടിലാണ് കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.