മോദി പ്രശംസ:​ ശശി തരൂരിനെ പുറത്താക്കാന്‍ കോൺഗ്രസിന് ധൈര്യമുണ്ടോ- കെ. സുരേന്ദ്രൻ

കോട്ടയം: സി.പി.എം ഭക്തരോടൊപ്പമെങ്കില്‍ ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ സ ംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കണ്ണിൽപൊടിയിടാനുള്ള തട്ടിപ്പാണ്​ സി.പ ി.എമ്മി​​​​െൻറ നയംമാറ്റത്തിനു​ പിന്നിൽ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയമാണ് തെറ്റുതിരുത്തല്‍ എന്നപേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം നീക്കത്തിനു​ കാരണം.
ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയ പൊലീസുകാരെ മുഖ്യമന്ത്രി ഇപ്പോഴും പ്രശംസിക്കുകയാണ്. സി.പി.എമ്മി​​​​െൻറ പുതിയ നിലപാടുകള്‍ ആത്മാർഥതയുണ്ടെങ്കിൽ വിശ്വാസികളോട് മാപ്പുപറയുകയും കള്ളക്കേസുകള്‍ പിന്‍വലിക്കുകയും വേണം.

മോദിയെ പ്രശംസിച്ചതിന് അബ്​ദുല്ലക്കുട്ടിയെ പുറത്താക്കിയ കോണ്‍ഗ്രസ്​ ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യം കാട്ടണം. പാലായില്‍ എൻ.സി.പിയെ ബലിയാടാക്കി സി.പി.എം പതിവുപോലെ കേരള കോണ്‍ഗ്രസിനെ സഹായിക്കും. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ എൻ.ഡി.എ സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ്​ ജി. രാമന്‍ നായര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. നസീര്‍, ജില്ല പ്രസിഡൻറ്​ എന്‍. ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    
News Summary - k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.