വിവരാവകാശ വിലക്ക്: സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ലെന്ന് കാനം

കൊച്ചി: വിവരാവകാശ നിയമം വിലക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദത്തില്‍ കഴമ്പില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ അറിയാതിരിക്കേണ്ട എന്ത് കാര്യമാണ് ഇവിടെ നടക്കുന്നത്. മന്ത്രിസഭ തീരുമാനമെടുക്കുന്നതുവരെ മാത്രമാണ് ഒരു വിഷയത്തിന് രഹസ്യസ്വഭാവമുള്ളത്. അതുകഴിഞ്ഞാല്‍ അത് പരസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി ചാവറ കള്‍ചറല്‍ സെന്‍ററില്‍ ‘വിവരാവകാശനിയമവും മന്ത്രിസഭ തീരുമാനവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവരാവകാശത്തിന്‍െറ ചിറകരിയാനുള്ള നീക്കം ചെറുത്തുതോല്‍പിക്കും. വിവരാവകാശ വിഷയത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് വസ്തുത വളച്ചൊടിച്ച് ഭരണകൂട താല്‍പര്യം സംരക്ഷിക്കാനുള്ള ശ്രമമാണ്. വിവരാവകാശനിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ പൗരന്മാര്‍ക്ക് അനുവദിച്ചുനല്‍കാന്‍ ശേഷിയുള്ള ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നതെന്ന് ഓര്‍മവേണമെന്നും കാനം പറഞ്ഞു.

Tags:    
News Summary - kanam to pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.