‘‘​ ട്രംപിൻെറ കണ്ണിൽ നോക്കുന്നില്ലേ​; 56 ഇഞ്ച്​ നെഞ്ചളവ്​ എവി​െട​പ്പോയി?’’

ന്യൂഡൽഹി: ട്രംപിൻെറ ഭീഷണിക്കുപിന്നാലെ മലേറിയക്കുള്ള പ്രത​ിരോധ മരുന്നായ ​ഹൈഡ്രോക്​സി ക്ലോറോക്വിൻെറ കയറ ്റുമതി നിയന്ത്രണം ഭാഗികമായി നീക്കിയ ഇന്ത്യ​യുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാക്കൾ.

കപിൽ സി ബലിൻെറ ട്വീറ്റിങ്ങനെ:
ചൈനീസ്​ കടന്നുകയറ്റത്തെക്കുറിച്ച്​ യു.പി.എക്ക്​ നൽകിയ ഉപദേശം ഇപ്പോൾ ഓർക്കുന്നു. അവരുടെ കണ്ണിൽ നോക്കൂ എന്നായിരുന്നു അത്​. ഇത്​ ട്രംപിൻെറ കണ്ണിൽ നോക്കാനുള്ള സമയമാണ്​. പക്ഷേ ട്രംപിൻെറ ഭീഷണിക്കുമുമ്പിൽ വഴങ്ങി നിങ്ങളത്​ നൽകി. 56 ഇഞ്ച്​ നെഞ്ചളവ്​ ഇപ്പോൾ എവിടെപ്പോയി?

ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. ലോകകാര്യങ്ങളിൽ ദശാബ്​ദങ്ങളായുള്ള തൻെറ പരിചയത്തിൽ ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്​? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക്​ അത്​ സ്വന്തമാകൂവെന്നും ശശി തരൂർ തുറന്നടിച്ചിരുന്നു.

Tags:    
News Summary - KAPIL SIBAL AGAINST MODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.