കോട്ടയം: പിറന്നുവീണ മണ്ണിൽ ജന്മദിനം ആഘോഷിച്ച് വിവിധ കേരള കോൺഗ്രസുകൾ. കെ.എം. മാണിയുടെ മരണത്തിനും പിളർപ്പിനും ശേഷമുള്ള ആദ്യ ജന്മദിനാഘോഷം ശക്തിപ്രകടനമാക്കാൻ ജോസഫ്, ജോസ് വിഭാഗങ്ങൾ മത്സരിച്ചതോടെ ഇരുസമ്മേളനത്തിലും പ്രവർത്തകർ നിറഞ്ഞു. മറ്റ് കേരള കോൺഗ്രസുകളും കോട്ടയത്ത് പാർട്ടി ജന്മദിനം ആഘോഷിച്ചു.
കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ആഘോഷം വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിളകളുടെ വിലത്തകര്ച്ചയിൽപെട്ട് കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉറക്കം നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.എഫ്. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. ജോയി എബ്രഹാം, മോന്‍സ് ജോസഫ് എം.എല്‍.എ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടന്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് എം. മാത്തുണ്ണി, കെ.എഫ്. വർഗീസ്, കൊട്ടാരക്കര പൊന്നച്ചന്, വിക്ടര്‍ ടി. തോമസ്, ഡി.കെ. ജോണ്‍, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എം. മാണിയുടെ ഛായാചിത്രത്തെ സാക്ഷിയാക്കിയായിരുന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം ആഘോഷം. ചെയര്മാന് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലായിലെ പരാജയത്തിൽ ആത്മപരിശോധന നടത്തും. പരാജയത്തിൽ പതറില്ല. ഉപതെരഞ്ഞെടുപ്പിനുശേഷം പറയാനുള്ളതെല്ലാം പറയും. ഉന്നതാധികാര സമിതി അംഗം പി.കെ. സജീവ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എം.പി, റോഷി അഗസ്റ്റിൻ എം.എല്‍.എ, ഡോ.എന്‍. ജയരാജ് എം.എല്‍.എ, പി.ടി. ജോസ്, ജോസഫ് എം. പുതുശ്ശേരി, സ്റ്റീഫൻ േജാർജ്, പി.എം. മാത്യു, ജോസ് ടോം, ജോസഫ് ചാമക്കാല തുടങ്ങിയവര്‍ സംസാരിച്ചു.
കേരള കോൺഗ്രസ് (ജേക്കബ്) ജന്മദിനസമ്മേളനം പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലത്തിലും യു.ഡി.എഫ് തകർപ്പൻ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ഡെയ്സി ജേക്കബ്, സി. മോഹനൻ പിള്ള, ജോർജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
എൻ.ഡി.എയുെട ഭാഗമായ കേരള കോൺഗ്രസിെൻറ ജന്മദിനസമ്മേളനം ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ൈവസ് ചെയർമാൻ അഹമ്മദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. രാജൻ കണ്ണാട്ട്, സ്റ്റീഫൻ ചാഴികാടൻ, കല്ലട ദാസ്, ചന്ദ്രശേഖരൻ മാമ്മലശ്ശേരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.