തിരുവനന്തപുരം: യു.ഡി.എഫുമായുള്ള കേരളാ കോൺഗ്രസ് ജോസ് കെ. മാണി പക്ഷത്തിെൻറ അകൽച്ച സൃഷ്ടിച്ച രാഷ്ട്രീയസാഹചര്യം അനുകൂലമായി ഉപയോഗിക്കാൻ സി.പി.എം. എൽ.ഡി.എഫിൽ അതിന് വിഘാതമായി നിൽക്കുന്ന സി.പി.െഎയെ അനുനയിപ്പിക്കാൻ ഉഭയകക്ഷി ചർച്ചയടക്കം നടത്തും. പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.സി.പി നേതൃത്വത്തെയും വിശ്വാസത്തിലെടുക്കും. തുടർന്ന് എൽ.ഡി.എഫ് ചേർന്ന് വിഷയം ഒൗദ്യോഗികമായി ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
സി.പി.െഎ നിലപാടിനെതിരെ ഒറ്റതിരിഞ്ഞ വിമർശനവും സെക്രേട്ടറിയറ്റിലുണ്ടായി. ജോസ് വിഭാഗം യു.ഡി.എഫിന് പുറത്തുനിൽക്കുന്ന രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യു.ഡി.എഫ് രാഷ്ട്രീയമായി വെല്ലുവിളി നേരിടുകയും ദുർബലമാകുകയും ചെയ്യുേമ്പാൾ അവരെ സംരക്ഷിക്കുന്ന നിലപാടല്ല സ്വീകരിക്കേണ്ടത്. മുഖം തിരിഞ്ഞ് നിൽക്കരുത്. മറിച്ചായാൽ രാഷ്ട്രീയ അബദ്ധമായിരിക്കും. രാഷ്ട്രീയത്തിൽ ഉരുത്തിരിഞ്ഞുവരുന്ന അവസരം ഉപയോഗപ്പെടുത്തണം. വേണമെങ്കിൽ ജോസ് വിഭാഗവുമായി സഹകരിക്കുന്നതിൽ ധാർമികപ്രശ്നം ഉയർത്താം. പക്ഷേ, എൽ.ഡി.എഫ് നിൽക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണ്.
രാഷ്ട്രീയ എതിരാളിയുടെ മുന്നണിയിലുണ്ടാകുന്ന വിള്ളൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പടുക്കുേമ്പാൾ സംസ്ഥാനത്തെ പ്രമുഖ സാമുദായിക സംഘടനകൾ ഒറ്റക്കെട്ടായി എൽ.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുകയാണ് പതിവ്. കഴിഞ്ഞ േലാക്സഭാ തെരഞ്ഞെടുപ്പിൽ ഇത് കണ്ടതാണ്. ആ നീക്കത്തിന് ചെറിയതോതിലെങ്കിലും തടയിടാൻ അവസരം ലഭിക്കുേമ്പാൾ അത് പ്രയോജപ്പെടുത്തണമെന്നും അഭിപ്രായമുയർന്നു. അടിയന്തരാവസ്ഥ കാലത്തെ കോൺഗ്രസ് കൂട്ടുകെട്ട് സൂചിപ്പിച്ചായിരുന്നു സി.പി.െഎക്കെതിരായ പരോക്ഷ വിമർശനം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം ഇരുപാർട്ടികളും നേതാക്കൾക്കെതിരെ നടത്തിയ പരസ്പര ആക്ഷേപവും ചിലർ ഒാർമിപ്പിച്ചു. അതിനുശേഷം ഒന്നിച്ച് പ്രവർത്തിക്കുന്നതും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.