കോട്ടയം: കെ.എം. മാണിയുടെ ഇടത് അനുകൂല നീക്കത്തിനു വീണ്ടും തടയിട്ട് പി.ജെ. ജോസഫ്. കേരള കോൺഗ്രസ് മുഖപ്പത്രമായ ‘പ്രതിഛായ’യിൽ കോൺഗ്രസിനെ വിമർശിച്ച് മാണി എഴുതിയ ലേഖനത്തെ തിരുത്തി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് രംഗത്തെത്തിയത് മാണി പക്ഷത്തിനു തിരിച്ചടിയായി.
മാത്രമല്ല ഇടതു പ്രവേശന വിഷയത്തിൽ മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കടുക്കുകയാണെന്ന സൂചനയും ജോസഫിെൻറ പ്രതികരണത്തിലൂടെ വ്യക്തമായി. മാണി പക്ഷത്തുള്ള ജനറൽ സെക്രട്ടറിയും മുൻ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ ജോസഫിെൻറ പക്ഷം പിടിച്ച് ഇന്നലെ പരസ്യപ്രസ്താവന നടത്തി. അതേസമയം മാണിയെ ന്യായീകരിച്ച് മകനും പാർട്ടി വൈസ്ചെയർമാനുമായ ജോസ് കെ. മാണി രംഗത്തുവന്നു. കേരള കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാടാണ് ലേഖനമെന്നും മാണിയും ജോസഫും പറഞ്ഞത് ഒന്നുതന്നെയാണെന്നുമായിരുന്നു അദ്ദേഹത്തിെൻറ വിശദീകരണം. ലേഖനം ഏതെങ്കിലും ഒരു പാർട്ടിയെ ഉദ്ദേശിച്ചെല്ലന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
കോൺഗ്രസ് കർഷക വിരുദ്ധ പാർട്ടിയാണെന്നായിരുന്നു മാണിയുടെ ലേഖനത്തിലെ കുറ്റപ്പെടുത്തൽ. കർഷകരെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് കോൺഗ്രസ് കേന്ദ്രവും കേരളവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നതും യു.പി.എയുെട കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാട് ഇല്ലെന്നും ഇത്തരം സമീപനം സ്വീകരിച്ചേപ്പാഴെല്ലാം അവരെ തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു ജോസഫിെൻറ പ്രതികരണം. ജോസഫിനെ അനുകൂലിച്ച് എതാനും എം.എൽ.എമാരും പരസ്യപ്രതികരണത്തിന് മുതിരുമെന്നാണ് സൂചന
കേരള കോൺഗ്രസിെൻറ ഇടതു പ്രവേശനത്തെ തടയാൻ യു.ഡി.എഫ് കൊണ്ടുപിടിച്ച ശ്രമങ്ങൾ തുടരുന്നതിനിടെ മാണിക്കെതിരെ ജോസഫ് രംഗത്തുവന്നത് കോൺഗ്രസ് നേതാക്കൾക്കും ആശ്വാസമായി. മാണി ഇടതുപക്ഷത്തേക്ക് പോയാലും ഒരുവിഭാഗത്തെ ഒപ്പം നിർത്താനാണ് കോൺഗ്രസ് നീക്കം.
കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള മാണിയുടെ നീക്കത്തോടുള്ള വിയോജിപ്പ് പലതവണ ജോസഫ് വ്യക്തമാക്കിയെങ്കിലും ഇടതു പ്രവേശനത്തിനുള്ള തയാറെടുപ്പിൽതന്നെയാണ് മാണിയും കൂട്ടരും. ചെങ്ങന്നൂർ ഉപതെരെഞ്ഞടുപ്പിന് മുമ്പ് നിലപാട് വ്യക്തമാക്കാനാണ് മാണിയുെട ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.