കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്കറിയ തോമസ് വിഭാഗത്തില്‍ ലയിക്കുന്നു

കോട്ടയം: മുന്‍ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്ന ടി.എസ്. ജോണിന്‍െറ നേതൃത്വത്തില്‍ രൂപംകൊടുത്ത കേരള കോണ്‍ഗ്രസ് സെക്കുലര്‍ എല്‍.ഡി.എഫിലുള്ള കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ ലയിക്കുന്നു. പി.സി. ജോര്‍ജുമായി തെറ്റിപ്പിരിഞ്ഞ് സെക്കുലറിന്‍െറ പ്രവര്‍ത്തനം ടി.എസ്. ജോണിന്‍െറ നിര്യാണത്തോടെ നിശ്ചലാവസ്ഥയിലായിരുന്നു.

ഇതോടെ രണ്ടാംനിര നേതാക്കള്‍ സ്കറിയ തോമസുമായി ചര്‍ച്ച നടത്തി ലയന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ജനുവരി 12ന് തിരുവനന്തപുരം വി.ജെ.ടി ഹാളിലാണ് ലയന സമ്മേളനം. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്കുലര്‍ വിഭാഗത്തിന് മൂന്ന് സംസ്ഥാന ഭാരവാഹിത്വവും ജില്ല, നിയോജകമണ്ഡലം കമ്മിറ്റികളിലും പോഷക സംഘടകളിലും പ്രാതിനിധ്യവും നല്‍കും.

സെക്കുലര്‍ വൈസ് ചെയര്‍മാന്‍ ഡീക്കണ്‍ തോമസ് കായിത്തറ, ഓഫിസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബോബന്‍ ടി. തെക്കേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വൈസ് ചെയര്‍മാന്‍ സ്ഥാനവും സെക്കുലര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Tags:    
News Summary - kerala congress secular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.