കോട്ടയം: നിഷേധിച്ചിട്ടും കോട്ടയം സീറ്റിൽ അവകാശവാദവുമായി പി.ജെ. ജോസഫ് ഉറച്ചുനി ൽക്കുന്ന സാഹചര്യത്തിൽ, തോമസ് ചാഴികാടെൻറ പ്രചാരണം ഉൗർജിതമാക്കി മാണി വിഭാഗം. മണ ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യാപകമായി േപാസ്റ്ററുകളും ഫ്ലക്സുകളും സ ്ഥാപിച്ചു കഴിഞ്ഞു.
കോട്ടയമടക്കം പലയിടത്തും ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ഡേ ാ.എൻ. ജയരാജ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യവുമുണ്ട്. കോട്ടയം-ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ആദ്യഘട്ട പര്യടനവും പൂർത്തിയാക്കി. എൻ.എസ്.എസ് അടക്കം വിവിധ മത-സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും നടന്നു. ക്നാനായ സമുദായാംഗമായ ചാഴികാടനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ മധ്യകേരളത്തിൽ യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും മാണി വിഭാഗം നൽകുന്നുണ്ട്. കോട്ടയം-പത്തനംതിട്ട മണ്ഡലങ്ങളിൽ ഇവർ നിർണായകമാണ്. ഇത് കോൺഗ്രസ് നേതൃത്വത്തിനും അറിയാം.
അതിനാൽ ഇനിയുള്ള ഒാരോ നീക്കവും കരുതലോടെയായിരിക്കുമെന്നും ഉറപ്പ്. സ്ഥാനാർഥി നിർണയം അന്തിമമാണെന്നും മാറ്റം ഉണ്ടാവില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കുന്നതും ഇൗപശ്ചാത്തലത്തിലാണ്. ഇത് കോൺഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കുന്നുണ്ട്.
എങ്ങനെയും മാണിയെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വത്തെ ജോസഫ് കണ്ടത്. എന്നാൽ, ഇത് പരാജയപ്പെട്ടത് ജോസഫിനെയും പ്രതിസന്ധിയിലാക്കി. കോട്ടയവും ഇടുക്കിയും പരസ്പരം മാറുന്നതടക്കം കോൺഗ്രസ് നേതാക്കളുടെ അനുനയനീക്കങ്ങളും അവസാനിച്ച മട്ടാണ്. ജോസഫിനോട് അനുഭാവമുണ്ടെങ്കിലും ഒന്നുംചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നണി നേതൃത്വം. ആദ്യമൊക്കെ എതിര്‍ക്കുമെങ്കിലും അവസാനം കെ.എം. മാണി വഴങ്ങുമെന്നായിരുന്നു ജോസഫിെൻറ പ്രതീക്ഷ. അതുണ്ടായില്ലെന്ന് മാത്രമല്ല അപമാനിച്ചിറക്കിവിട്ടെന്ന വികാരവും ജോസഫ് വിഭാഗത്തിനുണ്ട്. മാണി വിഭാഗത്തിൽനിന്ന് മാറി ജോസഫ് പ്രത്യേക പാര്‍ട്ടിയായാൽ കൂറുമാറ്റം ബാധകമാകും.
അതുണ്ടാകാതിരിക്കണമെങ്കിൽ ഒന്നുകിൽ ജോസഫിനെ മാണി പുറത്താക്കണം. അതല്ലെങ്കിൽ ജോസഫ് വിഭാഗം പ്രത്യേക ബ്ലോക്കായി യു.ഡി.എഫിൽ തുടരുന്നതിനെ മാണി എതിര്‍ക്കാതിരിക്കണം. അതുണ്ടാകുമെന്ന് കോൺഗ്രസ് കരുതുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.