കോട്ടയം: കേരള കോൺഗ്രസ് എം വീണ്ടും പിളർപ്പിെൻറ വക്കിൽ. ലോക്സഭ തെരഞ്ഞെടുപ്പിന ു മുമ്പുതന്നെ പി.ജെ ജോസഫും കെ.എം മാണിയും ഒരേമുന്നണിയിൽ തന്നെ രണ്ടു പാർട്ടിയായി നിൽക്കുമെന്ന സൂചനകളും ശക്തമാണ്. വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പിയുടെ പാർട്ടിയിലെ അപ്രമാദിത്വവും ലോക്സഭ സീറ്റിനെച്ചൊല്ലിയുള്ള തർക്കവുമാണ് അടുത്ത പിളർപ്പിലേക്ക് പാർട്ടിയെ നയിക്കുന്നതെന്നാണ് വിവരം.
രാജ്യസഭ സീറ്റിനു പിന്നാലെ കോട്ടയം പാർലമെൻറ് സീറ്റും പാർട്ടി ചെയർമാൻ സ്ഥാനവും കൈവശെപ്പടുത്താനുള്ള മാണിയുടെ നീക്കമാണ് ജോസഫിെന പ്രകോപിതനാക്കിയതേത്ര. പദവികളല്ലാം കൈക്കലാക്കുന്ന മാണിക്ക് തടയിടാനാണ് രണ്ടാം സീറ്റ് ആവശ്യപ്പെട്ട് ജോസഫ് രംഗത്തെത്തിയതും. ജോസ് കെ. മാണിയെ ചെയര്‍മാനാക്കുമ്പോള്‍ ഗ്രൂപ്പുകാരെ കൂടെ നിര്‍ത്താന്‍ പ്രധാന നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും സീറ്റ് നൽകാനും മാണി നീക്കം നടത്തുന്നുണ്ട്.
എന്നാൽ, മാണി വിഭാഗത്തിൽനിന്നുള്ള ആര് കോട്ടയത്ത് മത്സരിച്ചാലും പാർട്ടിവിടുമെന്ന മുന്നറിയിപ്പ് ജോസഫ് വിഭാഗവും നൽകിക്കഴിഞ്ഞു. ഇടുക്കി അല്ലെങ്കിൽ ചാലക്കുടി സീറ്റാണ് ജോസഫിന് വേണ്ടത്. ലയനശേഷം കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഇരുവരും തുറന്നടിച്ചതും വഴിപിരിയലിെൻറ സൂചനയായി വിലയിരുത്തപ്പെടുന്നു. മാസങ്ങളായി തുടരുന്ന അതൃപ്തിയുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ പ്രതികരണവും. പ്രത്യേക പാർട്ടിയായി യു.ഡി.എഫിൽ തന്നെ തുടരാനാണ് ജോസഫിെൻറ ആലോചനയത്രേ. മാണി പക്ഷത്തെ ചില എം.എൽ.എമാർ അടക്കം പ്രമുഖ നേതാക്കൾ കൂടെവരുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
ബാർ കോഴ ആരോപണത്തിൽ മുന്നണി വിട്ടതും തിരിച്ചെത്തിയതുമെല്ലാം മാണിയുടെയും മകെൻറയും തീരുമാനമായിരുന്നു. ഇത്തരത്തിൽ ജോസ് കെ. മാണി പിടിമുറുക്കുന്നതിലൂടെ പാർട്ടിയിൽ രണ്ടാമനെന്ന നിലയിൽ കിട്ടേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ജോസഫിനുണ്ട്. ജോസ് കെ. മാണിയുടെ കേരള യാത്രയിലെയടക്കം അതൃപ്തി പ്രകടിപ്പിക്കാനാണ് സമാധാനസന്ദേശമെന്ന പേരിൽ ഗാന്ധിജി സ്റ്റഡി സെൻററിെൻറ ബാനറിൽ തിരുവനന്തപുരത്ത് ജോസഫ് ബുധനാഴ്ച പ്രാര്‍ഥനയജ്ഞം നടത്തുന്നത്. പാർട്ടി പ്രതിസന്ധി നേരിടുേമ്പാഴും നിർണായക ഘട്ടങ്ങളിലും ജോസഫ് മുമ്പും ഗാന്ധിജി സ്റ്റഡി സെൻററിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ പാർട്ടി ചെയർമാൻ സ്ഥാനം വാങ്ങി ജോസഫ് പിന്മാറുമെന്ന് വിലയിരുത്തുന്നവരും പാർട്ടിയിലുണ്ട്. ജോസഫിനെ പിന്തുണച്ച് രണ്ട് സീറ്റ് എന്ന ആവശ്യവുമായി മാണിയും ജോസ് കെ. മാണിയും രംഗത്തുവന്നത് ജോസഫിനെ മയക്കാനുള്ള തന്ത്രവുമാണ്.
ജോസഫിെൻറ അതൃപ്തി പുറത്തുവന്നത് യു.ഡി.എഫിനും തലവേദനയാകുകയാണ്. അതിനിടെ, പിളര്‍പ്പുണ്ടായാല്‍ ജോസഫിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കവും സജീവമാണ്. ജനാധിപത്യ കേരള കോൺഗ്രസ് ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇൗ പ്രതിസന്ധിക്കിടെ, കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസിലെ ഒരുവിഭാഗവും നീക്കം നടത്തുന്നുണ്ടേത്ര. ജോസഫിനെ മാണിയിൽ നിന്നകറ്റാൻ കോൺഗ്രസിലെ ചിലരും തന്ത്രങ്ങൾ മെനയുന്നുവെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.