ന്യൂഡൽഹി: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു. പുനഃസംഘടനക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. നിലവിലെ 18 അംഗ സമിതിക്ക് പകരം 36 അംഗ സമിതിയാണ് പുതുതായി നിലവിൽവന്നത്.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, പ്രഫ. പി.ജെ. കുര്യൻ, ഡോ. ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, ആന്റോ ആന്റണി, ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം. ലിജു, ടി. സിദ്ദീഖ്, എ.പി. അനിൽകുമാർ, സണ്ണി ജോസഫ്, റോജി എം. ജോൺ, എൻ. സുബ്രഹ്മണ്യൻ, അജയ് തറയിൽ, വി.എസ്. ശിവകുമാർ, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാൽ, ചെറിയാൻ ഫിലിപ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ഡോ. ശൂരനാട് രാജശേഖരൻ, പി.കെ. ജയലക്ഷ്മി, ജോൺസൺ എബ്രഹാം എന്നിവരാണ് സമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.