ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നും ഒഴിവാക്കണമെന്ന് കെ.പി.സി.സി

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്നും ഒഴിവാക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനം. മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അടുത്തമാസം മൂന്നിന്​ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കും. തുടർന്ന് മുന്നണി യോഗമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

നിയമസഭയിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യു.ഡിഎഫ് നിലപാടിന് വിരുദ്ധമായി ജോസ്​ വിഭാഗം തീരുമാനമെടുത്ത സാഹചര്യത്തിലാണ് കെ..പി.സി.സി അടിയന്തിര തീരുമാനമെടുത്തത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ ഒരുവിഭാഗം മുതിർന്ന നേതാക്കൾ കത്ത് നൽകിയത് അനവസരത്തിലായിരുന്നുവെന്നും രാഷ്ട്രീയ കാര്യ സമിതി യോഗം വിലയിരുത്തി.

സംസ്ഥാന സർക്കാരിനെതിരെ നിയമസഭയിൽ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം മികച്ച രാഷ്ട്രീയ നീക്കമായി യോഗം വിലയിരുത്തി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമരം ശക്തമാക്കാനും ധാരണയായി. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മികച്ച വ്യക്തികളെ കണ്ടെത്തി സ്ഥാനാർഥികളായി കണ്ടെത്താനും യോഗം തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.