തിരുവനന്തപുരം: സി.പി.എമ്മും സി.പി.െഎയും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്നതോടെ മുന്നണി വികസനത്തിെൻറ പ്രാഥമിക ചർച്ചയിലേക്ക് എൽ.ഡി.എഫ് നേതൃത്വം. പുറത്തുനിന്ന് സഹകരിക്കുന്ന കക്ഷികളെ ഒന്നാകെ എടുക്കണമോ വേണ്ടയോ എന്നതിൽ ഉടൻ നിലപാട് സ്വീകരിക്കേണ്ടിവരും.
ഒമ്പത് പാർട്ടികളാണ് മുന്നണിയുമായി സഹകരിക്കുന്നത്. ലോക്താന്ത്രിക് ദൾ, െഎ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), ആർ.എസ്.പി (കോവൂർ കുഞ്ഞുമോൻ വിഭാഗം), കേരള കോൺഗ്രസ് (ബി), നാഷനൽ സെക്കുലർ കോൺഫറൻസ്, ജെ.എസ്.എസ്, സി.എം.പി തുടങ്ങിയവ. െഎ.എൻ.എല്ലിെൻറയും വീരേന്ദ്ര കുമാറിെൻറ ലോക് താന്ത്രിക് ദളിെൻറയും വിഷയം അജണ്ടയിലുണ്ട്. എന്നാൽ, കഴിഞ്ഞയോഗത്തിലും വിഷയം ചർച്ചക്കുവരാത്തത് ഇരു പാർട്ടി നേതൃത്വത്തിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസും മെല്ലെപ്പോക്കിൽ അതൃപ്തരാണ്.
പാർട്ടികളെ ഒരുമിച്ച് എടുക്കാമെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം. ഇതിന് പല കക്ഷികളുമായും പാർട്ടി ആശയവിനിമയവും തുടങ്ങിക്കഴിഞ്ഞു. മുന്നണിക്കകത്ത് സമവായം ഉണ്ടായശേഷം തീരുമാനമെടുക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘മുന്നണി വിപുലീകരണവുമായി മുന്നോട്ടുപോവും. എന്നാൽ, മുന്നണിയിൽ ചേരാൻ ആഗ്രഹിക്കുന്നവരുമായും ചർച്ച നടത്തണ’മെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.െഎ നിലപാടും നിർണായകമാണ്. െഎ.എൻ.എൽ, ലോക്താന്ത്രിക ദൾ എന്നിവക്ക് മുൻഗണന വേണമെന്ന നിലപാടിലാണ് പാർട്ടി. ചെറുകക്ഷികളുടെ കാര്യത്തിൽ സമവായം ഉണ്ടാകാത്ത സാഹചര്യത്തിൽ ഏതെങ്കിലും കക്ഷികളെ എടുക്കുന്നതിന് കൃത്യമായ ന്യായവാദവും മുന്നണിക്ക് സി.പി.െഎയെ ബോധ്യപ്പെടുത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.