തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടതോടെ രാഷ്ട്രീയവിജയം എൽ.ഡി.എഫിന്. റിപ്പോർട്ട് വന്നാൽ ആര് തലയിൽ മുണ്ടിടുമെന്ന് കാണാമെന്ന് വെല്ലുവിളിച്ച പ്രതിപക്ഷം പക്ഷേ, പ്രതിരോധത്തിലായി. യു.ഡി.എഫിനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയതിന് പുറമെ പ്രതിപക്ഷത്തെ ക്രൗഡ്പുള്ളറായ ഉമ്മൻ ചാണ്ടിയെ കുറച്ചുകാലത്തേക്കെങ്കിലും ‘കുടുക്കാനായ’തിെൻറ ആശ്വാസവും അവർക്കുണ്ട്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം റിേപ്പാർട്ടിെൻറ വിശദാംശങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിച്ച ബോംബ് നനഞ്ഞപടക്കമായെങ്കിലും ഇപ്പോൾ റിപ്പോർട്ട് പുറത്തുവിട്ട് ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിക്കുന്നതിൽ സർക്കാർ വിജയിച്ചു. റിപ്പോർട്ടിന് പരമാവധി പ്രചാരണം കൊടുക്കാനും സർക്കാർ ശ്രമിച്ചു. അതിെൻറ ഭാഗമായാണ് ഇംഗ്ലീഷിൽ ജസ്റ്റിസ് ശിവരാജൻ തയാറാക്കിയ നാല് വാല്യമുള്ള റിപ്പോർട്ട് മലയാളത്തിൽ ഒറ്റ ബുക്കായി പ്രസിദ്ധീകരിക്കുകയും റിപ്പോർട്ട് പൂർണമായും ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്.
റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് െവച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ നിയമസഭയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് റിപ്പോർട്ടിനായി വെബ്സൈറ്റിൽ തിരഞ്ഞത്. വൈകീേട്ടാടെ വെബ്സൈറ്റ് നിശ്ചലമാകുകയും ചെയ്തു. കുറച്ചുദിവസങ്ങളായി മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിൽ പ്രതിരോധത്തിലായിരുന്ന സർക്കാറിനും ഇടതുമുന്നണിക്കും സോളാർ റിപ്പോർട്ട് ആശ്വാസമാകുകയും ചെയ്തു.
ഉമ്മൻ ചാണ്ടിക്കെതിരെ മൊഴിനൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായി സോളാർ കേസിലെ പ്രതി സരിത എസ്. നായർ നടത്തിയ വെളിപ്പെടുത്തലും ഇടതുമുന്നണിക്ക് സഹായകമായി. സോളാർ റിേപ്പാർട്ട് ദേശീയതലത്തിൽ തന്നെ കോൺഗ്രസിനെതിരായി സി.പി.എം മാറ്റുമെന്ന സൂചനയാണ് ലഭിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി ഉൾപ്പെടെ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.