തിരുവനന്തപുരം: സി.പി.െഎ നിലപാട് കടുപ്പിച്ചതും സി.പിഎമ്മിെൻറ ചുവടുമാറ്റവും കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് വഴിയൊരുക്കുന്നു. ഒന്നുകിൽ രാജിെവക്കുക, അല്ലെങ്കിൽ രാജിെവപ്പിക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ എൽ.ഡി.എഫ് അടിയന്തര യോഗം ചേരും. വിഷയത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറലിെൻറ നിയമോപേദശവും സർക്കാറിന് ലഭിച്ചു. ഇതുവരെയും രാജി െവക്കേെണ്ടന്ന നിലപാടിലാണ് തോമസ് ചാണ്ടി. ഇതേ നിലപാട് തന്നെയാണ് അദ്ദേഹത്തിെൻറ പാർട്ടിയായ എൻ.സി.പിക്കും.
തോമസ് ചാണ്ടി സ്വയം മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്നാണ് വെള്ളിയാഴ്ച രാവിലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം കൈക്കൊണ്ടത്. ഹൈകോടതി പരാമർശവും കലക്ടറുടെ റിപ്പോർട്ടും എതിരായ സാഹചര്യത്തിൽ ഇനിയും ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് സർക്കാറിന് ദോഷമുണ്ടാക്കുമെന്ന അഭിപ്രായവുമുണ്ടായി. ഇൗ സാഹചര്യത്തിൽ അദ്ദേഹം സ്വയം മാറിനിൽക്കണമെന്നും അദ്ദേഹത്തിെൻറ പാർട്ടിയായ എൻ.സി.പി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമുള്ള നിർദേശമായിരുന്നു സി.പി.എമ്മിലുണ്ടായത്.
സി.പി.എം നേതൃത്വം ഇക്കാര്യം മന്ത്രിയെയും പാർട്ടിയെയും അറിയിച്ചതായാണ് വിവരം. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സമിതിയിലും തോമസ് ചാണ്ടി വിഷയം ഉയരുമെന്നിരിക്കെയാണ് സെക്രേട്ടറിയറ്റ് ഇതുവരെ കൈക്കൊണ്ട നിലപാടിൽനിന്ന് പിന്നാക്കം പോയത്.
സി.പി.എമ്മിനെക്കാൾ രൂക്ഷമായ നിലപാടാണ് ഇൗ വിഷയത്തിൽ സി.പി.െഎക്കുള്ളത്. തോമസ് ചാണ്ടിയുടെ രാജി മുന്നണി നേതൃത്വത്തോട് വീണ്ടും ആവശ്യപ്പെടാനാണ് സി.പി.െഎ എക്സിക്യൂട്ടിവ് യോഗത്തിെൻറ തീരുമാനം. മുമ്പും ഇൗ ആവശ്യം ഉന്നയിച്ചതാണെന്നും നിയമോപദേശം വരേട്ടയെന്ന സി.പി.എമ്മിെൻറയും സർക്കാറിെൻറയും നിലപാടിനെ അംഗീകരിച്ചാണ് കാത്തിരുന്നതെന്നും നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ രാജി ആവശ്യപ്പെടാനുമാണ് യോഗം തീരുമാനിച്ചത്. എൽ.ഡി.എഫ് യോഗത്തിനുമുമ്പ് ചേരുന്ന സി.പി.എം-സി.പി.െഎ ഉഭയകക്ഷി ചർച്ചയിൽ ഇൗ ആവശ്യം ഉന്നയിക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പാർട്ടി ചുമതലപ്പെടുത്തി. ഇനിയും തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിലനിർത്തിയാൽ സർക്കാറിനും മുന്നണിക്കും ദോഷമാകുമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.