ന്യൂഡൽഹി: 90 അംഗ നിയമസഭയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ ഹരിയാന തൂങ്ങി നിൽക്കു ന്നു. അവസാന പ്രവണതകളറിയുേമ്പാൾ മിഷൻ 75 ലക്ഷ്യമിട്ട് ഇറങ്ങിയ ബി.ജെ.പി 40 സീറ്റിലൊതു ങ്ങി. ചേരിപ്പോരിൽ തകർന്നടിഞ്ഞ കോൺഗ്രസ് 31 സീറ്റ് നേടി അപ്രതീക്ഷിത നേട്ടം കൊയ്തു. ക ന്നിയങ്കത്തിന് ഇറങ്ങിയ ജാട്ടുകളുടെ പാർട്ടിയായ ജൻനായക് ജനതാ പാർട്ടി (ജെ.ജെ.പി) 10 സീറ ്റ് നേടി. 19 സീറ്റുണ്ടായിരുന്ന െഎ.എൻ.എൽ.ഡി ഒറ്റ സീറ്റിലൊതുങ്ങി.
മുഖ്യമന്ത്രി മനോഹ ർ ലാൽ ഖട്ടർ, കോൺഗ്രസ് നേതാവ് ഭൂപേന്ദ്ര ഹൂഡ, ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗതാല തുടങ്ങിയവരാണ് വിജയികളിൽ പ്രമുഖർ. കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല, ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബരാല എന്നിവർ പരാജയപ്പെട്ടു. അതേസമയം ഹരിയാന മുഖ്യമന്ത്രി ഖട്ടർ ഉൾപ്പെടെ ബി.ജെ.പി നേതാക്കളെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാലു സ്വതന്ത്രരെ ബി.ജെ.പി വരുതിയിലാക്കിയതായും പിന്തുണ എഴുതിവാങ്ങിയതായും സൂചനയുണ്ട്.
മഹാരാഷ്ട്രയിൽ വീണ്ടും ബി.ജെ.പി
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യത്തിന് ജയം. ബി.ജെ.പി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും നേടി. 288 അംഗങ്ങളുളള നിയമസഭയിൽ 145 ആണ് ഭരിക്കാൻ വേണ്ട അംഗബലം. ഇരുവരും ചേർന്ന് നേടിയത് 161 സീറ്റുകളാണ്. കഴിഞ്ഞ വർഷം ഇരുപാർട്ടികളും ഒറ്റക്ക് മത്സരിച്ച് നേടിയത് ഇത്തവണ ഒന്നിച്ചിട്ടും നേടാനായില്ല. 17 സീറ്റുകൾ ബി.ജെ.പിക്കും ആറ്് സീറ്റുകൾ സേനക്കും കുറഞ്ഞു. മന്ത്രിമാരായ പങ്കജ മുണ്ടെയും രാം ഷിണ്ഡെയും തോറ്റു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ധനമന്ത്രി സുധിർ മുങ്കൻതിവാറും ജയിച്ചു. താക്കറെയുടെ പേരമകൻ വർളിയിൽ 70,000 വോട്ടുകൾക്ക് ജയിച്ചു.
കോൺഗ്രസ്-എൻ.സി.പി സഖ്യത്തിെൻറ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായത്. എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളുമാണ് നേടിയത്. കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച കോൺഗ്രസ് 42 ഉം എൻ.സി.പി 41 ഉം സീറ്റുകളിൽ ഒതുങ്ങിയിരുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് ആരിഫ് നസീം ഖാൻ 400 വോട്ടുകൾക്ക് തോറ്റു.
ജനവിധി മാനിച്ച് പ്രതിപക്ഷത്ത് ഇരിക്കുമെന്നും സർക്കാറുണ്ടാക്കാൻ ശ്രമിക്കില്ലെന്നും ശരദ് പവാർ പറഞ്ഞു. പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയവരെ ജനം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സേനയുമായി ചേർന്ന് സർക്കാറുണ്ടാക്കുമെന്നും ബാക്കിയെല്ലാം വഴിയെ കാണാമെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. സർക്കാറിൽ തല്യാധികാരം വേണമെന്ന് സേനയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.