വി​ക​സ​ന പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​  ശ്ര​ദ്ധ​ ക്ഷ​ണി​ച്ച്​ ഫൈ​സ​ൽ 

മലപ്പുറം: മണ്ഡലം നേരിടുന്ന വികസന പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചാണ് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലി​െൻറ പര്യടനം പുരോഗമിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരുതവണ ഒാടിയെത്തിയ ഫൈസൽ രണ്ടാംഘട്ട പ്രചാരണത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചു. വള്ളിക്കുന്ന് മണ്ഡലത്തിലായിരുന്നു ചൊവ്വാഴ്ച പ്രചാരണം.

നാൽപതോളം സ്വീകരണ കേന്ദ്രങ്ങളിലെത്തിയ അദ്ദേഹം പരമാവധി വോട്ടർമാെര നേരിൽ കണ്ട് പിന്തുണ തേടി. കടകളും സ്ഥാപനങ്ങളും സന്ദർശിച്ചു. മണ്ഡലത്തി​െൻറ സർവതല സ്പർശിയായ വികസനം ഉറപ്പുനൽകിയും ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കണമെന്ന് അഭ്യർഥിച്ചുമാണ് ഒാരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥി സംസാരം അവസാനിപ്പിക്കുന്നത്. ഇടതു സർക്കാറി​െൻറ ജനേക്ഷമ പ്രവർത്തനങ്ങളും വോട്ടർമാരിലെത്തിക്കാൻ ശ്രമിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.  

വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര പഞ്ചായത്തിലെ പൊയിൽതൊടിയിൽനിന്നായിരുന്നു ചൊവ്വാഴ്ച പര്യടനം തുടങ്ങിയത്. ശേഷം ചേലുപാടം, പെരുന്നീരി, പുല്ലിപ്പറമ്പ്, കോളക്കുത്ത്, തേഞ്ഞിപ്പലം പഞ്ചായത്തിലെ കോമരപ്പടി, ചെനക്കലങ്ങാടി, വില്ലൂന്നിയാൽ, കോഹിനൂർ, നീരോൽപാലം, പള്ളിക്കൽ പഞ്ചായത്തിലെ പുൽപറമ്പ്, കുറന്തല, പരുത്തിക്കോട്, പുത്തൂർ, കരിപ്പൂർ, പുളിയമ്പറമ്പ്, പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി, കെ.കെ. പടി, കൊല്ലംചിന, മാലപറമ്പ്, ഇരുമ്പൻ കുടുക്ക്, മുന്നിയൂർ പഞ്ചായത്തിലെ പടിക്കൽ, മുണ്ടിയംമാട്, ചേറക്കോട്, ആലുങ്ങൽ, വെളിമുക്ക്, ആലിൻചുവട്, കുന്നത്ത്പറമ്പ്, കളിയാട്ടുമുക്ക്, അരിയല്ലൂരിലെ കൂട്ടുമുച്ചി, ബീച്ച് ജങ്ഷൻ, ഉഷ നഴ്സറി എന്നിവിടങ്ങളിൽ പര്യടനം നടത്തി.

രാത്രി വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടിയിലെയും ആനയാറങ്ങാടിയിലെയും പര്യടനത്തിന് ശേഷം ഒലിപ്രത്ത് സമാപിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാേജഷ് എം.എൽ.എ, ജില്ല സെക്രേട്ടറിയറ്റ് അംഗം വേലായുധൻ വള്ളിക്കുന്ന്, ജില്ല കമ്മിറ്റി അംഗം കെ. രാമദാസ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ബുധനാഴ്ച കൊണ്ടോട്ടി മണ്ഡലത്തിലാണ് പര്യടനം. 

Tags:    
News Summary - malappuram by election mb faizal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.