ചെങ്ങന്നൂർ: രാഷ്ട്രീയവും വികസനവും മാത്രമല്ല, കലയും സാഹിത്യവും പരിസ്ഥിതിയുമെല്ലാം ചേർന്ന ജനപ്രതിനിധിയെയാണ് ചെങ്ങന്നൂരിന് നഷ്ടമായത്. കെ.കെ. രാമചന്ദ്രൻ നായർ നാട്ടുകാർക്ക് കെ.കെ.ആർ ആണ്. ജനപ്രതിനിധി അല്ലാത്ത കാലത്തും വികസനത്തിെൻറ വെളിച്ചം നാട്ടിലെത്തിക്കാൻ രാഷ്ട്രീയത്തിലുപരി പ്രയത്നിച്ചതിെൻറ ഫലമായിരുന്നു 2016ലെ ചൂടേറിയ ചതുഷ്കോണ മത്സരത്തിൽ എതിരാളികളായ പ്രഗല്ഭരെ മുട്ടുകുത്തിച്ച് രാമചന്ദ്രൻ നായർ ചെങ്ങന്നൂരിനെ ഇടതിനൊപ്പം നിർത്താൻ കാരണം. പി.സി. വിഷ്ണുനാഥ്, പി.എസ്. ശ്രീധരൻപിള്ള, ശോഭന ജോർജ് എന്നിവരെ തോൽപിച്ചാണ് കെ.കെ.ആർ ഏറെക്കാലത്തിനുശേഷം ചെങ്ങന്നൂരിൽ സി.പി.എമ്മിെൻറ കൊടി പാറിച്ചത്.
2001ൽ ഭാഗ്യം കൈവിടാൻ കാരണം പാർട്ടിയിലെ തന്നെ ഉൾപ്പോരായിരുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. 2016ൽ പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കെ.കെ.ആറിന് സ്ഥാനാർഥി നറുക്ക് വീണത്. എതിർചേരിയിൽപെട്ടവരെയും സൗമ്യമായ പെരുമാറ്റത്തിലൂടെ സുഹൃത്തുക്കളാക്കുന്ന സ്വഭാവമഹിമ വിജയത്തിന് അടിസ്ഥാനമായിരുന്നു. എസ്.എഫ്.െഎയിലൂടെ രാഷ്ട്രീയത്തിൽ എത്തിയശേഷം അഭിഭാഷക വൃത്തിക്കൊപ്പം ഡി.വൈ.എഫ്.െഎയുടെയും സി.പി.എമ്മിെൻറയും കൊടിക്കീഴിൽ പൊതുപ്രവർത്തനത്തിൽ സജീവമായി. ശിശുക്ഷേമ സമിതി ജില്ല ചെയര്‍മാനായും പ്രവർത്തിച്ചു.
ചുരുങ്ങിയ കാലത്തെ എം.എൽ.എ പദവിയിലിരുന്ന് രാമചന്ദ്രൻ നായർ നടത്തിയ വികസന പ്രവർത്തനങ്ങൾ ചെങ്ങന്നൂരിെൻറ ചരിത്രരേഖകളിൽ ആലേഖനം ചെയ്യപ്പെടും. രണ്ട് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു.
നാശോന്മുഖവും തിരോധാനം ചെയ്യപ്പെട്ടതുമായ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചത് പരിസ്ഥിതി രംഗത്ത് കാണിച്ച ഉദാത്തമായ മാതൃകയാണ്. വരട്ടാറിനെ ഭൂമിയിലേക്ക് ഉയർത്തിയ നേതാവായി കെ.കെ.ആർ അനുസ്മരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.