ഇടുക്കി: പി.ജെ ജോസഫിന്‍റെ കാലം കഴിഞ്ഞുവെന്നും തന്‍റേത് കഴിയാൻ പോകുന്നുവെന്നും എം.എം മാണി. ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായരുന്നു അദ്ദേഹം. മരിക്കുന്നത് വരെ എം.എൽ.എയും എം.പിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും എം.എം മണി പറഞ്ഞു.
പി. ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍. ഇനി ചെറുപ്പക്കാർ വരട്ടെ .തനിക്കും വയ്യാതെയായി. ചാകുന്നത് വരെ എം.എൽ.എ ആയിരിക്കാൻ തന്നെ കിട്ടില്ലെന്നും എം.എം മണി വ്യക്തമാക്കി.
പി ജെ ജോസഫിനെതിരെ എം.എം മണി നടത്തിയത് അസംബന്ധ പ്രസ്താവനയെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞിരുന്നു. മാന്യതക്ക് നിരക്കാത്തതും അങ്ങേയറ്റം അപഹാസ്യവുമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഡീന്‍റ്് ആവശ്യപ്പെട്ടു. അതിലൊന്നും എം.എം മണിക്ക് കുലിക്കമില്ലെന്നാണ് മറുപടി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.