തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ആറ് വീതം സീറ്റുകൾ നേടി. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടുംകുഴി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വെൺമണി വെസ്റ്റ് എന്നിവ യു.ഡി.എഫിൽനിന്ന് ഇടതുമുന്നണി പിടിെച്ചടുത്തു. ആലപ്പുഴ കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ കൊപ്പാറേത്ത് എച്ച്.എസ് വാർഡ് ഇടതിൽനിന്ന് യു.ഡി.എഫ് െകെയടക്കി.
ഇടതുമുന്നണി വിജയിച്ച വാർഡുകൾ, സ്ഥാനാർഥി, ഭൂരിപക്ഷം, എന്ന ക്രമത്തിൽ. കൊല്ലം- ആദിച്ചനല്ലൂർ- തഴുത്തല തെക്ക്- ഹരിലാൽ -41, തേവലക്കര- കോയിവിള പടിഞ്ഞാറ്- പി. ഓമനക്കുട്ടൻ- 139, കോട്ടയം- പാമ്പാടി- കാരിയ്ക്കാമറ്റം- മധുകുമാർ.കെ.എസ്- 247, കാഞ്ഞിരപ്പള്ളി- മാനിടുംകുഴി-കുഞ്ഞുമോൾ ജോസ്-145, വയനാട്- കൽപറ്റ നഗരസഭയിലെ മുണ്ടേരി-ബിന്ദു -92, ആലപ്പുഴ- ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വെൺമണി വെസ്റ്റ്്- ശ്യാം കുമാർ- 1003.
യു.ഡി.എഫ് വിജയിച്ചവ, മലപ്പുറം- പെരുവള്ളൂർ- കൊല്ലംചിന -ഖദീജ.കെ.ടി- 469, കണ്ണൂർ- രാമന്തളി- രാമന്തളി സെൻട്രൽ- രാജേന്ദ്രകുമാർ.കെ.പി- 23, കണ്ടല്ലൂർ- കൊപ്പാറേത്ത് എച്ച്.എസ്- തയ്യിൽ പ്രസന്നകുമാരി- 235, കോഴിക്കോട്- തിക്കോടി- പുറക്കാട്- രാഘവൻ -215, ആലപ്പുഴ -ചേർത്തല തെക്ക്- കളരിക്കൽ- മിനികുഞ്ഞപ്പൻ -177, മലപ്പുറം- തിരൂർ നഗരസഭയിലെ തുമരക്കാവ് -നെടിയിൽ മുസ്തഫ രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.