‘തൊഴുത്തിൽ കൊച്ചുറാണി പ്രസവിച്ചു. പാൽ കുറവ്. പരിശോധിച്ചപ്പോൾ തീറ്റ ശരിയല്ലെന്ന് മനസ്സിലായി. വേണ്ട മാറ് റങ്ങൾ വരുത്തിയപ്പോൾ പാൽ 30 ലിറ്ററായി ഉയർന്നു...’ മികച്ച കർഷകനായ പി.ജെ. ജോസഫിെൻറ പ്രസംഗം നിയമസഭക്ക് പഠനക് ലാസായി മാറുകയായിരുന്നു. വലിയ െഡയറിഫാമിനുടമയായ ജോസഫ് ഇന്നലെ വിലെപ്പട്ട നിർേദശങ്ങളാണ് സഭക്ക് സമർപ്പിച ്ചത്. വെളുപ്പിന് നാലുമണിക്ക് തൊഴുത്തിൽ പോകുന്ന ജോസഫിന് വിദേശപശുക്കളോട് താൽപര്യമില്ല. എഷ്യൻപാലിന് അമേരിക്കയിൽപോലും നല്ല വിലയാണ്. എ-2 എന്ന് ബ്രാൻഡ് ചെയ്ത് വാൾമാർട്ടും മറ്റും വിൽക്കുന്ന പാലിന് 80 ശതമാനം വിലക്കൂടുതലാണ്. അലർജിയുണ്ടാകിെല്ലന്നതാണ് കാരണം. ഒത്തുപിടിച്ചാൽ കേരളത്തിൽ ഉൽപാദിപ്പിക്കാം. കയറ്റുമതിചെയ്യാം. ഗീർ, താർപാർക്കർ, സഹിവാൾ, സിന്ധ് എന്നീ ഇന്ത്യൻ ഇനങ്ങൾ പ്രതിദിനം 20 ലിറ്ററിലേറെ പാൽ ചുരത്തും. അസുഖമേ വരില്ല. വിദേശ ഇനങ്ങൾക്ക് അസുഖം ഏറെയാണ്. കഴിഞ്ഞദിവസമാണ്, തനിക്ക് താർപാർക്കർ ഇനത്തിലെ പശുവിെന കിട്ടിയത്. സുന്ദരിയാ. നല്ല ആരോഗ്യം. 30 ലിറ്റർ ഉറപ്പാ..പി.ജെ പറഞ്ഞുനിർത്തി.
അപ്പോൾ മറ്റൊരു കർഷകനായ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് സംശയം; താർപാർക്കറെക്കാൾ നല്ലത്, സഹിവാളല്ലേ? എന്നാൽ, നല്ലത് താർപാർക്കറാണെന്നതിൽ ജോസഫിന് സംശയമില്ല. ആദ്യ പഞ്ചവത്സരപദ്ധതിയിൽ സിന്ധിപ്പശുവിനായിരുന്നു, പ്രാധാന്യം. പിന്നീട് എങ്ങനെയോ വിദേശ ബ്രീഡുകളിലേക്കുപോയി. അത്, തെറ്റായെന്ന് ജോസഫ് പറഞ്ഞപ്പോൾ, വെച്ചൂർപശുക്കളടക്കമുള്ള ഇന്ത്യൻബ്രീഡുകളുടെ വരിയുടച്ചത് ധവളവിപ്ലവമാണെന്നായി കൃഷിമന്ത്രി സുനിൽകുമാർ. വെച്ചൂർപോലുള്ള ചെറുപശുക്കൾ നഷ്ടമായിരിക്കുമെന്ന് ജോസഫ്. ഇന്ത്യൻ ബ്രീഡിനായി മൃഗസംരക്ഷണനയത്തിൽ മാറ്റം വരണമെന്ന നിർേദശത്തോടും കൃഷിമന്ത്രിക്ക് യോജിപ്പായിരുന്നു.
സമയത്തിനപ്പുറം നീണ്ട പ്രസംഗത്തിൽ സഭ നിയന്ത്രിച്ച എൻ. ഷംസുദ്ദീെൻറ ഇടപെടലുകൾ വന്നപ്പോൾ കക്ഷിഭേദമെന്യേ അംഗങ്ങൾ ജോസഫിനെ പിന്തുണച്ചു. ആധികാരികമായ ക്ലാസ് നൽകിയ പി.ജെയെ സഭ അഭിനന്ദിക്കണമെന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിെൻറ നിർേദശം സഭ അംഗീകരിച്ചു. വിഷയത്തിൽ വൈദഗ്ധ്യമുള്ളവരുടെ ക്ലാസുകൾ ഇനിയും ഉണ്ടാകണമെന്ന് കെ.ബി. ഗണേഷ്കുമാറും ആഗ്രഹിച്ചു. പി.ജെയുടെ ഫാം നേരിൽകാണാനുള്ള മോഹം എ. പ്രദീപ്കുമാർ മറച്ചുെവച്ചില്ല. പ്രളയത്തിൽ ചത്ത പശുവിനുപകരം നൽകാത്തതിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് പരിഭവിച്ചു.
കാട്ടുപന്നിശല്യം ഒഴിവാക്കാൻ കൊന്നുതിന്നണമെന്ന് ഒരിക്കൽ സഭയിൽ പറഞ്ഞതിന് പഴി കേട്ടയാളാണ് ജോർജ് എം. തോമസ്. പന്നിയെ ശല്യക്കാരനായ മൃഗത്തിെൻറ ഗണത്തിൽ പെടുത്തണമെന്നതാണ് ഇപ്പോൾ ആവശ്യം. എങ്കിൽ വെടിവച്ചു കൊല്ലാം. അല്ലാതെ ശല്യം തീരില്ല.
ആന, മയിൽ, കുരങ്ങ് തുടങ്ങിയവയുടെയും ശല്യംെകാണ്ട് പൊറുതിമുട്ടുന്നു. ദിവസം 250 കിലോവരെ തീറ്റ വേണ്ട ആനക്ക് അത് കിട്ടാത്തതാണ് നാട്ടിലിറങ്ങാൻ കാരണമായി എൽദോസ് പി. കുന്നപ്പിള്ളി കരുതുന്നത്. കാട്ടിൽ തടയണകൾ ഉണ്ടാക്കി വെള്ളം ലഭ്യമാക്കിയാൽ ഒരാനയും നാട്ടിലിറങ്ങിെല്ലന്ന് മുൻ വനംമന്ത്രി ഗണേഷ്കുമാറിന് ഉറപ്പ്. വൈദ്യുതിവേലിയാണ് വേണ്ടതെന്നായി പി.സി. ജോർജ്. വനസംരക്ഷണത്തിൽ ഇ.എസ്. ബിജിമോൾ തൃപ്തയാണ്. വനം, മൃഗസംരക്ഷണം, ഭക്ഷ്യം, ക്ഷീരവികസനം എന്നീ വകുപ്പുകളിലേക്കായിരുന്നു ധനാഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.