വേങ്ങര: ‘നല്ല സൃഹൃത്തും ഗുണകാംക്ഷിയുമായി നിങ്ങൾ എന്നെ കാണണം, ശിപാർശകനില്ലാതെ, ഇടപാടുകാരനില്ലാെത ഏതുസമയവും എെന്ന സമീപിക്കാം’ സ്വീകരണ േകന്ദ്രങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീറിെൻറ വോട്ടർമാരോടുള്ള എളിയ അഭ്യർഥനയാണിത്. 17 മാസത്തിനിടെ രണ്ടാം തവണയും വേങ്ങരയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബഷീറിന് മുന്നിൽ എല്ലാം കണ്ടു പരിചയിച്ച മുഖങ്ങൾ. മണ്ഡലത്തിലെ മുക്കുമൂലകൾ സുപരിചിതം.
രണ്ടാംഘട്ട പര്യടനത്തിലുള്ള അഡ്വ. ബഷീർ തിങ്കളാഴ്ച രാവിലെ വേങ്ങരയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസിലെത്തുേമ്പാൾ സ്വീകരിക്കാൻ സഹപ്രവർത്തകരായ ഒരുകൂട്ടം അഭിഭാഷകരുണ്ടായിരുന്നു. തമാശ പറഞ്ഞും സെൽഫിയെടുത്തും അവരിലൊരാളായി ബഷീർ. സഹചാരിക്കുവേണ്ടി സ്ക്വാഡ് പ്രചാരണത്തിനെത്തിയതാണ് അഭിഭാഷകപ്പട. ഭവനസന്ദർശനവും ചർച്ചകളുമായി രാവിലെ സമയം പോയി. പ്രഭാതഭക്ഷണം പോലും കഴിക്കാൻ പത്തുമണി കഴിഞ്ഞു.
നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് ൈപലറ്റ് വാഹനത്തിന് പിറകിലായി സ്ഥാനാർഥി കണ്ണമംഗലം പഞ്ചായത്തിലേക്ക് പുറപ്പെട്ടത്. ആദ്യ സ്വീകരണകേന്ദ്രമായ ചണ്ണ കോളനിയിലെത്തുേമ്പാൾ സമയം 11 കഴിഞ്ഞു. വീട്ടമ്മമാരും കുട്ടികളുമടക്കം കാത്തിരിപ്പുണ്ടായിരുന്നു. വൈകിയതിൽ ക്ഷമാപണം നടത്തി തുടക്കം. പെൻഷനടക്കം ക്ഷേമ പദ്ധതികളും സർക്കാറിെൻറ ഭരണനേട്ടങ്ങളും വിവരിച്ച് ലഘുഭാഷണം. പിണറായിക്ക് കരുത്തുപകരാൻ വിജയിപ്പിക്കണമെന്ന് അഭ്യർഥന. വോട്ടർമാരുമായി അൽപസമയം കുശലം പറഞ്ഞശേഷം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.
നിറയെ വീടുകളുള്ള കാപ്പിൽ പാണ്ടിക്കല്ലിലും വീട്ടമ്മമാരും കർഷകത്തൊഴിലാളികളുമായി ചെറിയ ആൾക്കൂട്ടം. സദസ്സിനെ അറിഞ്ഞുകൊണ്ടായിരുന്നു പൈലറ്റ് വാഹനത്തിെല പ്രസംഗകെൻറ ലളിതമായ സംസാരം. സ്ഥാനാർഥി എത്തിയതോടെ പൈലറ്റ് വാഹനം അടുത്ത കേന്ദ്രത്തിലേക്ക് കുതിച്ചു. പരമ്പരാഗത പാളത്തൊപ്പി അണിയിച്ചാണ് ഒരു അമ്മൂമ്മ ബഷീറിനെ സ്വീകരിച്ചത്. കുട്ടികൾക്കും അമ്മമാർക്കും കൈകൊടുത്തും സുഖവിവരങ്ങൾ അന്വേഷിച്ചും ബഷീർ പരിചയം പുതുക്കി. പരിചയപ്പെടാനായി കൈനീട്ടിയ വേദലക്ഷ്മിയെന്ന ബാലികയെ ചുവപ്പുഹാരം അണിയിച്ച് എടുത്തുയർത്തി. കുടിക്കാനുള്ള വെള്ളംപോലും പണംകൊടുത്ത് വാങ്ങേണ്ട ഗതികേടാണുള്ളതെന്നും വികസന മുരടിപ്പിന് അറുതിവരുത്താൻ എൽ.ഡി.എഫ് വിജയം അനിവാര്യമാണെന്നും ബഷീർ പറഞ്ഞു.
തുടർന്ന്, വാഹനം പോക്കറ്റ് റോഡുകളിലൂടെ അടുത്ത കേന്ദ്രത്തിലേക്ക്. കിളിനക്കോട് സെൻട്രലിൽനിന്ന് പള്ളിക്കൽ ബസാറിലെത്തിയപ്പോൾ സമയം 11.45. ചെറുതല്ലാത്ത ആൾക്കൂട്ടം കവലയിലുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചും ഹാരമണിയിച്ചും സ്ഥാനാർഥിക്ക് ഉൗഷ്മള വരവേൽപ്പ്. സെൽഫിയെടുക്കാൻ പ്രവർത്തകർ തിരക്കി. സദസ്സിെൻറ മട്ടറിഞ്ഞ് സരസ ശൈലിയിൽ പ്രസംഗം. ‘പ്രഗൽഭനായ വ്യവസായ മന്ത്രി’ മണ്ഡലത്തിൽ കൊണ്ടുവന്ന വ്യവസായങ്ങളുടെ കണക്ക് എല്ലാവർക്കുമറിയുമല്ലോ, ഇവിടെയുള്ളവരെല്ലാം അദ്ദേഹം കൊണ്ടുവന്ന വ്യവസായത്തിൽ ജോലി ചെയ്യുന്നവരാണല്ലോ’ പരിഹാസരൂപേണ ബഷീറിെൻറ സംസാരം തുടർന്നു. വോട്ടഭ്യർഥനക്കുശേഷം വീട്ടമ്മമാരോട് കൈവീശി അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.
ഉൗടുവഴികൾ പിന്നിട്ട് ബഷീറും സംഘവും ചേറൂർ പടപ്പറമ്പിലെത്തുേമ്പാൾ ഉച്ചവെയിൽ പരന്നിരുന്നു. ഷാർജ സുൽത്താെൻറ സന്ദർശനവും സർക്കാറിെൻറ ഭരണനേട്ടങ്ങളും വിവരിച്ച് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പുരുഷൻ കടലുണ്ടി എം.എൽ.എയുടെ പ്രസംഗം. പടപ്പറമ്പ് അംഗൻവാടിയിലെ കുരുന്നുകൾ സ്ഥാനാർഥിയെ വളഞ്ഞു. അൽപനേരം ബഷീർ കുട്ടികേളാടൊപ്പം ചേർന്നു. അംഗൻവാടിയിൽനിന്നെത്തിയ അമ്മമാരുമായും സ്ഥാനാർഥിയുടെ കുശലാന്വേഷണം.
‘മണ്ഡലത്തിൽ മിനുസമില്ലാത്ത ഒരു റോഡുമില്ലെന്നാണ് എം.എൽ.എയുടെ വാദം, എന്നാൽ പടപ്പറമ്പിലെത്തിയാൽ റോഡിെൻറ സ്ഥിതിയെന്താണെന്ന് കാണാം’ ബഷീറിെൻറ ഒഴുക്കോടെയുള്ള സംസാരം പ്രദേശത്തിെൻറ വികസനമുരടിപ്പിലേക്ക് മാറി. ഒരു മണിയോടെ അച്ചനമ്പലം പനക്കൽകുണ്ടിലെത്തിയ സ്ഥാനാർഥിയെ യുവാക്കൾ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. ഷാർജ സുൽത്താെൻറ സന്ദർശനവും പ്രവാസി ക്ഷേമത്തിനുള്ള പദ്ധതികളും വിവരിച്ച് ബഷീർ കത്തിക്കയറി. ലഘുഭക്ഷണത്തിനുശേഷം സ്ഥാനാർഥിയുടെ വാഹനവ്യൂഹം അച്ചനമ്പലം പിന്നിട്ട് െനല്ലിക്കാപറമ്പിലെത്തി. നട്ടുച്ചവെയിലിലും സാമാന്യം നല്ല ജനക്കൂട്ടം. ഹാരാർപ്പണത്തിനും പതിവുസെൽഫിക്കും ശേഷം സ്ഥാനാർഥിയുടെ ഹ്രസ്വഭാഷണം.
ആർ.എസ്.എസ് മേധാവിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ മറുപടിയടക്കം പരാമർശിച്ചപ്പോൾ സദസ്സിൽനിന്ന് നിറഞ്ഞ കൈയടി. അവസാന സ്വീകരണം െനച്ചിക്കാട്ടുകുണ്ടിൽ. സംഘ്പരിവാറിനെ നേരിടാൻ എൽ.ഡി.എഫിന് മാത്രമേ കഴിയൂവെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് പി.പി. ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു. വോട്ടർമാരുടെ പ്രതികരണം ആശാവഹമാണെന്നും വലിയ പ്രതീക്ഷയുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.