സാഹചര്യങ്ങളുടെ അനിവാര്യതയായി രാഹുൽ നേതൃപദവിയിലേക്ക് വരുേമ്പാൾ കോൺഗ്രസിനെ അതെങ്ങനെ മാറ്റിത്തീർക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ അധികാര-രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചെങ്കിലും രാഷ്ട്രീയത്തിൽ പിച്ചവെക്കാൻ തുടങ്ങിയപ്പോൾ മുതൽ മറ്റാർക്കും നേരിടേണ്ടി വരാത്തത്ര വിമർശനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് കോൺഗ്രസിെൻറ ഇൗ യുവതുർക്കിക്ക്.
പലഘട്ടങ്ങളിലും രാഹുൽ തന്നെ തെൻറ നേതൃപാടവത്തെപ്പറ്റി ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നവിധം പെരുമാറി. കോൺഗ്രസിെൻറ സാരഥ്യം ഏറ്റെടുക്കാൻ തക്ക പക്വത തനിക്കായിട്ടില്ലെന്ന് വിളിച്ചുപറയുന്ന പെരുമാറ്റ രീതികളും അദ്ദേഹത്തിൽ നിന്നുണ്ടായി. എന്നാൽ, കാലം ആ പോരായ്മകളെല്ലാം മെല്ലെ മായ്ക്കുന്നതാണ് കണ്ടത്. ചുരുങ്ങിയ കാലംകൊണ്ട് രാഹുൽ കോൺഗ്രസിെൻറ പടക്കുതിരയായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേശീയ രാഷ്ട്രീയത്തിൽ ബദൽ ഉയർത്താൻ തനിക്ക് കഴിയുമെന്ന വിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കാൻ രാഹുലിന് കഴിഞ്ഞതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഇപ്പോഴത്തെ വിലയിരുത്തൽ.
ഇത്രയുംകാലം അചഞ്ചലയായി പാർട്ടിയെ നയിച്ച അമ്മ സോണിയ ഗാന്ധി തന്നെയാണ് ഉചിത സമയത്ത് രാഹുലിനെ നേതൃപദവിയിലേക്ക് അവരോധിക്കുന്നത്. ഏതാണ്ട് ആറുമാസം മുമ്പുതന്നെ അതിെൻറ പ്രാഥമിക നടപടികൾ തുടങ്ങിയിരുന്നു. കോൺഗ്രസിൽ അധികാരമാറ്റത്തിെൻറ സൂചന നൽകി സോണിയ എല്ലാം രാഹുലിനെ ഏൽപ്പിക്കുകയായിരുന്നുവത്രെ. അതിെൻറ തുടർച്ചയായാണ് തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിച്ചതും രാഹുൽ കോൺഗ്രസ് പ്രസിഡൻറ് പദവിയിലെത്തുന്നതും. 1970 ജൂൺ 19-നാണ് രാഹുലിെൻറ ജനനം. ബാല്യത്തിൽ സുരക്ഷകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടിവന്നു അദ്ദേഹത്തിന്.
വിദേശത്തു പഠിക്കുേമ്പാൾ അപരനാമമുണ്ടായിരുന്നതായും പറയുന്നു. റോളിൻസ്, േകംബ്രിജ് എന്നീ സർവകലാശാലകളിൽനിന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ, വികസനം, എന്നീ വിഷയങ്ങളിൽ ബിരുദം നേടിയ രാഹുൽ ഗാന്ധി ആദ്യം ലണ്ടനിലെ ഒരു മാനേജ്മെൻറ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപിലും പിന്നീട്, മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു. 2004 മുതൽ ലോക്സഭാംഗമായ രാഹുൽ ഉത്തർപ്രദേശിലെ അമേത്തി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. പ്രിയങ്ക ഗാന്ധി ഇളയ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.