ഹൈദരാബാദ്/ജയ്പുർ: രാജസ്ഥാനിലും തെലങ്കാനയിലും പോളിങ് തുടങ്ങി. രാജസ്ഥാനിൽ 200 മണ്ഡ ലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കാണ് വോെട്ടടുപ്പ ്.
ലോക്സഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ചു നിയമസ ഭകളിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടമാണ് ഇന്ന് നടക്കുന്നത്. ഛത്തിസ്ഗഢ്, മിസോറം, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. ഡിസംബർ 11നാണ് വോെട്ടണ്ണൽ.
രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുള്ളതിനാൽ കോൺഗ്രസ് അധികാരത്തിലെത്തുെമന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. തെലങ്കാനയിൽ കാലാവധി തികയും മുമ്പ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിടാൻ ശിപാർശചെയ്ത് തെരഞ്ഞെടുപ്പിന് വഴിയൊഴുക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖരാണ് രാജസ്ഥാനിലും തെലങ്കാനയിലും പ്രചാരണത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.