പൊലീസിൽ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ സാധനങ്ങളുടെ വിലക്കയറ്റത്തെ പോലും നിയന്ത്രിക്കാനാവുന്നില്ല

കൊച്ചി: കേരള പൊലീസിൽ മുഖ്യമന്ത്രിക്കു നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മ്യൂസിയം കേസിൽ ഇനിയും പ്രതിയെ പിടിക്കാൻ ആയില്ല. സംസ്ഥാനത്തു അക്രമങ്ങൾ വർധിക്കുന്നു. എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി കേസ് എടുത്ത പൊലീസ് സ്വപ്നയുടെ ആരോപണങ്ങങ്ങളിൽ നടപടി എടുക്കുന്നില്ല.

മൂന്ന് മുൻ മന്ത്രിമാരുടെ പേരിൽ നടപടികൾ ഇല്ല. ആഭ്യന്തര വകുപ്പ് പരാജയമാണ്. കുന്നപള്ളിക്കു ഒരു നീതി മുൻ മന്ത്രിമാർക്ക് മറ്റൊരു നീതി എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ ക്രൂരമുഖമാണ് പിണറായി സർക്കാരിന്‌. സംസ്ഥാനത്തു ഗുരുതരമായ വില കയറ്റമാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മിണ്ടുന്നില്ല, നടപടി സ്വീകരിക്കുന്നില്ല.

ഒന്നാം പിണറായി സർക്കാർ തങ്ങളുടെ കഴിവുകേടുകളെ നിപ്പയും ഓഖിയും പ്രളയവും കൊറോണയും പി.ആർ വർക്കിലൂടെ മറിച്ചപ്പോൾ രണ്ടാം പിണറായി സർക്കാർ ഇതൊന്നും ഇല്ലാതെ ഭരണപരാജയത്തിന്റെ ദയനീയ മുഖം ജനങ്ങളെ കാണിച്ചുകൊണ്ടേയിരിക്കുന്നു. കൊറോണ മൂലം ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടമായി.

ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ സാധാരണ പെട്ടെന്ന് താങ്ങായി നിൽക്കേണ്ട സാധനങ്ങളുടെ വിലക്കയറ്റത്തെ പോലും നിയന്ത്രിക്കാൻ കഴിവില്ലാതെ സ്തംഭിച്ചു നിൽക്കുന്ന ഗവൺമെന്റിന്റെ കഴിവുകേട് എല്ലാ മേഖലയിലും പ്രകടമാണ്. പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ ക്രൂരമുഖമാണ് പിണറായി സർക്കാർ ജനങ്ങളോട് കാണിച്ചു കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു

Tags:    
News Summary - Ramesh Chennithala said that the Chief Minister has lost control over the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.