മാ​ണി​യു​ടെ ​തി​രി​ച്ചു​വ​ര​വ്​: കേ​ാ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ര​ണ്ടു​ത​ട്ടി​ൽ; അ​ണി​ക​ളും എ​തി​ര്​

കൊച്ചി: യു.ഡി.എഫിലേക്ക് കേരള കോൺഗ്രസ് മാണി ഗ്രൂപ്പി​െൻറ തിരിച്ചുവരവിനെക്കുറിച്ച് പ്രമുഖ കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി.തോമസ് പ്രകടിപ്പിച്ചത് മധ്യകേരളത്തിലെ അണികളുടെ വികാരം. കോൺഗ്രസ് നേതാക്കൾ ഒന്നാകെ ഇദ്ദേഹത്തിനെതിരെ തിരിയുന്നുണ്ടെങ്കിലും പക്ഷേ അണികൾ അങ്ങനെയല്ല. കഴിഞ്ഞ ആഗസ്റ്റിൽ മധ്യകേരളത്തിലെ ജില്ലകളിൽനിന്നുള്ള തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ മാണിയുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തെ ശക്തമായി തിരുത്തിക്കുകയും ചെയ്തിരുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മാണി യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണ യോഗത്തിൽ പെങ്കടുക്കുകയും ചെയ്തതോടെയാണ് വിവാദം കൊഴുത്തത്. ഇത് യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവി​െൻറ ആദ്യപടിയാണെന്ന് ധാരണ പരന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം മാണിയുടെ തിരിച്ചുവരവിനെ സ്വാഗതംചെയ്തു. ഇതിനിടയിലാണ് മാണി മുന്നണിവിട്ട സാഹചര്യം നിലനിൽക്കുന്നതിനാൽ തിരിച്ചുവരവിനെക്കുറിച്ച് ചർച്ച ചെയ്യാൻ സമയമായിട്ടില്ല എന്ന അഭിപ്രായവുമായി പി.ടി. തോമസ് രംഗത്തുവന്നത്. മാത്രമല്ല, മാണി പിന്തുണച്ചില്ലെങ്കിലും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്ന് തുറന്നടിക്കുകയും ചെയ്തു. ഇതോടെ, തോമസിേൻറത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും വ്യക്തിപരം മാത്രമാണെന്ന വാദവുമായി കെ.പി.സി.സി പ്രസിഡൻറി​െൻറ ചുമതല വഹിക്കുന്ന എം.എം. ഹസൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി.

എന്നാൽ, അണികൾ വിരുദ്ധ അഭിപ്രായവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. മാണി മുന്നണി വിട്ട് ഏറെ താമസിയാതെ കഴിഞ്ഞ ആഗസ്റ്റിൽ കൊച്ചിയിൽ കോൺഗ്രസി​െൻറ തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. അന്നും മാണിയെ മുന്നണിയിലേക്ക് തിരിച്ചുവിളിക്കണമെന്ന വികാരവുമായാണ് നേതാക്കൾ എത്തിയത്.  തദ്ദേശ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികൾക്കായി വി.ഡി സതീശൻ കൺവീനറായ കമ്മിറ്റി കരട് പെരുമാറ്റച്ചട്ടം തയാറാക്കി സമ്മേളന പ്രതിനിധികൾക്ക് വിതരണം ചെയ്തിരുന്നു. അതിൽ ‘തദ്ദേശ സ്ഥാപനങ്ങളില്‍ ബി.ജെ.പിയോട് ഒരു തരത്തിലുള്ള സഹകരണവും അരുത്’ എന്ന് നിർേദശിച്ചതിന് തൊട്ടുതാഴെയായി ‘കേരള കോണ്‍ഗ്രസ് എമ്മുമായി നിലവിലുള്ള സഹകരണം തുടരാം’ എന്നും വിശദീകരിച്ചിരുന്നു.

എന്നാല്‍, സമ്മേളന ചര്‍ച്ചകളില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള പ്രതിനിധികൾ ഇതിനെ ശക്തമായി എതിർത്തു. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പോയാലും വേണ്ടിയില്ല, ഇനി മാണിയുമായി കൂട്ടുവേണ്ട എന്ന അഭിപ്രായമായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നത്. അണികളുടെ വികാരം മനസ്സിലാക്കി, സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചവർ വ്യക്തമാക്കിയത്  ‘പോയവര്‍ പോട്ടെ; യു.ഡി.എഫിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല’ എന്നായിരുന്നു. സമ്മേളന സമാപനത്തിൽ  വീണ്ടും വിതരണം ചെയ്ത യഥാർഥ പെരുമാറ്റച്ചട്ടത്തില്‍  ‘കേരള കോണ്‍ഗ്രസ് എമ്മുമായി നിലവിലുള്ള സഹകരണം തുടരാം’ എന്ന വാചകം ഉണ്ടായിരുന്നുമില്ല.

ഇൗ വികാരം ഇപ്പോഴും നിലനിൽക്കുന്നതായാണ് കോൺഗ്രസ് നേതാക്കളിൽ ഒരുവിഭാഗത്തി​െൻറ വിലയിരുത്തൽ. മാത്രമല്ല, പി.ടി. തോമസ് ദേശീയ നേതാവ് എ.കെ. ആൻറണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് എന്നതും നേതാക്കളിൽ ഒരുവിഭാഗത്തെ കുഴക്കുന്നു.

Tags:    
News Summary - return of mani: congress leaders are in two section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.