തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച പുതിയ വിധിയോടുള്ള സംസ്ഥാന സർക്കാറിെൻറ സമീപനം കാത്ത് യു.ഡി.എഫ്. പുനഃപരിശോധന ഹര ജിയിൽ കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടും യുവതീപ്രവേശനം അനുവദിക്ക ുന്ന കഴിഞ്ഞവർഷത്തെ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണിത്. ശബരിമല വിഷയത്തില ടക്കം വിശ്വാസികൾക്ക് ഒപ്പമെന്ന െപാതുനയമാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്.
ശബരിമലയിലെ യുവതീപ്രവേശനകാര്യത്തിൽ പാരമ്പര്യം നിലനിർത്താൻ സഹായകമായവിധം ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം എൽ.ഡി.എഫ് സർക്കാർ തിരുത്തി നൽകിയതാണ് പ്രശ്നങ്ങൾെക്കല്ലാം കാരണമെന്നാണ് യു.ഡി.എഫ് നിലപാട്. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ഇൗ സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുമോയെന്നും യു.ഡി.എഫ് ഉറ്റുനോക്കുന്നു.
ഇപ്പോഴത്തെ വിധി സാേങ്കതികമായി എങ്ങനെയെല്ലാം വ്യാഖ്യാനിക്കാമെങ്കിലും കഴിഞ്ഞവർഷത്തെ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ യുവതികളുടെ ശബരിമലപ്രവേശനത്തിന് നിയമപരമായി തടസ്സമില്ല. ഇൗ സാഹചര്യത്തിൽ സർക്കാർ ഇനി സ്വീകരിക്കുന്ന നിലപാടാവും പ്രധാനം. കഴിഞ്ഞവർഷത്തേതുപോലെ സ്ത്രീകൾ ശബരിമലയിൽ എത്തുകയും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയും ചെയ്യുമെങ്കിൽ യു.ഡി.എഫ് അത് രാഷ്ട്രീയ ആയുധമാക്കും.
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെകൂടി പശ്ചാത്തലത്തിൽ കഴിഞ്ഞതവണത്തേതിൽനിന്ന് വ്യത്യസ്തമായ മുദുസമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയായിരിക്കും യു.ഡി.എഫ് രംഗത്തുവരുക. കഴിഞ്ഞതവണ ധിറുതിപിടിച്ച് വിധി നടപ്പാക്കാൻ ശ്രമിച്ചത് ശബരിമലയിൽ ബോധപൂർവം പ്രശ്നമുണ്ടാക്കാനായിരുന്നുവെന്നാവും ഇത്തവണത്തെ മൃദുസമീപനം ചൂണ്ടിക്കാട്ടി അവരുടെ വാദം. മാത്രമല്ല, അവധാനതയില്ലാതെ കഴിഞ്ഞവർഷം വിധി നടപ്പാക്കാൻ ശ്രമിച്ചുവെന്ന തങ്ങളുടെ വാദം ശരിയെന്നും ഇതിലൂടെ യു.ഡി.എഫ് ചൂണ്ടിക്കാട്ടും.
യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ലെന്നുപറഞ്ഞ് ഇത്തവണയും സ്ത്രീകളെ അയച്ച് ശബരിമലെയ സംഘർഷഭൂമിയാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു. വിശ്വാസസമൂഹത്തോടൊപ്പം നില്‍ക്കുമെന്ന തങ്ങളുടെ സമീപനം ശരിയാണെന്ന് ഇപ്പോഴത്തെ വിധിയോടെ തെളിഞ്ഞുവെന്നാണ് യു.ഡി.എഫ് നിലപാട്. എന്നാൽ, വിശ്വാസികളുടെ വികാരങ്ങളെ കണക്കിലെടുക്കുന്നതാണ് പുതിയ വിധിയെന്ന് അവകാശപ്പെടുേമ്പാഴും ആദ്യവിധിക്ക് സ്റ്റേ അനുവദിക്കാത്തതിലെ ‘കെണി’ യു.ഡി.എഫ് കാണുന്നുമുണ്ട്. എന്നാൽ ഇൗ കെണിയിൽ സർക്കാർ ചാടുമോയെന്നാണ് അവർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.