മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ. നായനാരെ വാഴ്ത്തി ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളിൽ നിന്ന് ഫോണിൽ പരാതി കേൾക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് സുരേഷ് ഗോപി അദ്ദേഹത്തെ വാഴ്ത്തുന്നത്.
‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു.....
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്’ -ഇങ്ങനെയാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
നായനാർ ജനങ്ങളിൽ നിന്ന് പരാതി കേൾക്കുകയും സരസമായി അതിന് മറുപടി പറയുകയും ചെയ്യുന്ന വീഡിയോ ആണ് കുറിപ്പിനൊപ്പം പങ്കുവെച്ചത്. 14000 ത്തിലധികം ആളുകളാണ് സുരേഷ് ഗോപിയുടെ ഈ പോസ്റ്റ് ഷെയർ ചെയ്തത്.
ബി.ജെ.പിയുടെ എം.പി മുൻ കമ്യൂണിസ്റ്റ് നേതാവിനെ വാഴ്ത്തുന്നതിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന രൂപത്തിലാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ കമൻറ് ചെയ്യുന്നത്. നിലവിലെ ഇടത് സർക്കാറിനെ വിമർശിക്കാൻ നായനാരെ ഉപയോഗിക്കുകയാണെന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.