ഹൈദരാബാദ്: അപ്രതീക്ഷിതമായി രൂപപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ വെല്ലുവിളിയിൽ പതറി തെലങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്ര ശേഖര റാവു. മുസ്ലിംകൾക്ക് 12 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാത്തതിനെ കുറിച്ച് പൊതുയോഗത്തിൽ പരസ്യമായി ചോദ്യംനേരിട്ടതും തെലങ്കാനയിലെ വോട്ടർമാർ പക്വതയെത്താത്തവർ ആണെന്ന് മറ്റൊരു വേദിയിൽ പറഞ്ഞതും എല്ലാം കെ.സി.ആറിനെ തിരിഞ്ഞുകുത്തുകയാണ്.
സംവരണവുമായി ബന്ധപ്പെട്ട് ഒരു പൊതുയോഗത്തിൽ ചോദ്യമുന്നയിച്ചയാളോട് കെ.സി.ആർ ക്ഷുഭിതനാവുന്ന വിഡിയോ ദൃശ്യം രാഷ്ട്രീയ എതിരാളികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2014ലെ തെരഞ്ഞെടുപ്പുകാലത്താണ് മുസ്ലിം സംവരണം നാലു ശതമാനത്തിൽനിന്ന് 12 ശതമാനമായി ഉയർത്തുമെന്ന് ചന്ദ്രശേഖര റാവു ഉറപ്പുനൽകിയത്. ഇത്തവണ ഇത് ചൂടുപിടിച്ച സംവാദത്തിന് ഇടയാക്കിയപ്പോൾ കേന്ദ്രത്തെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുകയാണ് സംസ്ഥാന മുഖ്യമന്ത്രി. സംസ്ഥാനം പാസാക്കിയ നിയമം മതാടിസ്ഥാനത്തിലുള്ള സംവരണമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ തടഞ്ഞുവെന്നാണ് വിശദീകരണം.
ഇ.വി.എം തകരാറ്; മിസോറമിലെ അജസോരയിൽ വീണ്ടും വോെട്ടടുപ്പ് െഎസോൾ: വോട്ടുയന്ത്രം തകരാറിലായതിനെ തുടർന്ന് ത്യുച്വാങ് മണ്ഡലത്തിലെ അജസോരയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. ഡിസംബർ നാലിനായിരിക്കും വോെട്ടടുപ്പെന്ന് ഉപതെരഞ്ഞെടുപ്പ് ഒാഫിസർ എച്ച്.എൽ ലിയാൻസെല പറഞ്ഞു. 28ന് നടന്ന വോെട്ടടുപ്പിൽ വോട്ടുയന്ത്രം തകരാറിലായതിനെ തുടർന്ന് 300ലേറെ വോട്ടർമാർക്കാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ പോയത്. ചക്മ ഗോത്ര വിഭാഗക്കാർ ഭൂരിപക്ഷമുള്ള മണ്ഡലമാണ് അജസോര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.