തിരുവനന്തപുരം : സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തം. കാമ്പസുകളിലും സർവകലാശാലാ കേന്ദ്രങ്ങളിലും വിദ്യാർഥികളും അധ്യാപകരും പ്രകടനവും ധർണയും നടത്തി.
സംഘടനാ നേതാക്കൾ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. എസ്.എഫ്.ഐ, എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ജീവനക്കാരുടെ വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ
നടത്തി.
വൈകീട്ട് അഞ്ചിന് തലസ്ഥാനത്ത് ബഹുജന പ്രതിഷേധ പ്രകടനം നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.