തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്ക് പുറത്തേക്കുള്ള വഴിതുറക്കുന്നത് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിെൻറ നിയമോപദേശം. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനുവേണ്ടി ഭൂമി കൈയേറിയെന്ന കേസില്‍ ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന നിയമ-ചട്ടലംഘനങ്ങൾക്ക് നിയമസാധുതയുണ്ടെന്നാണ് എ.ജിയുടെ നിയമോപദേശം. കലക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നും അനന്തര നടപടികള്‍ സര്‍ക്കാറിന് സ്വീകരിക്കാമെന്നും എ.ജി നിയമോപദേശത്തിൽ ചൂണ്ടിക്കാണിച്ചു.
ജില്ലയിലെ ഭൂമിയുടെ സംരക്ഷണ ഉത്തരവാദിത്തം കലക്ടർക്കാണ്. ഭൂസംരക്ഷണ നിയമം ലംഘിച്ചാൽ കലകട്ർക്ക് നടപടി സ്വീകരിക്കാം. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാറിനുണ്ടെന്നും എ.ജി വ്യക്തമാക്കി. റവന്യൂ രേഖകൾ പരിശോധിച്ചും ഉദ്യോഗസ്ഥരിൽനിന്ന് തെളിവെടുത്തുമാണ് റിപ്പോർട്ട് തയാറാക്കിയത്. റിസോർട്ട് അധികൃതർക്ക് വിവിധ അനുമതി പത്രങ്ങൾ ഹാജരാക്കാനും അവരുടെ വാദം അവതരിപ്പിക്കാനും സമയം നൽകിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. അതിനാൽ എ.ജിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു.
കലക്ടറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയപ്പോൾതന്നെ റവന്യൂ മന്ത്രി തെൻറ അഭിപ്രായം അറിയിച്ചിരുന്നു. എന്നിട്ടും നിയമോപദേശം വേണമെന്ന് പ്രഖ്യാപിച്ചത് അനാവശ്യമാണെന്ന് അന്നുതെന്ന വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.