തൃശൂർ: വയനാട്ടിൽ രാഹുലിെൻറ വരവിന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന കോൺഗ്ര സുകാർ അനുഭവിച്ചതിനെക്കാൾ മാരകമായ ‘ട്വിസ്റ്റ്’ആണ് തൃശൂരിലെ എൻ.ഡി.എ അനുഭവിച് ചത്. എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് ഒാടി ഏറെ ദൂരം പിന്നിട്ട ശേഷം കളത്തിലിറ ങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ ഒപ്പം പിടിച്ചിട്ടും ‘വന്നു വന്നില്ല’എന്ന മട ്ടിൽ സ്ഥാനാർഥിക്ഷാമം നേരിട്ട എൻ.ഡി.എക്ക് ഒടുവിൽ രാജ്യസഭാംഗമായ ആക്ഷൻ ഹീറോ സുരേ ഷ് ഗോപിതന്നെ അവതരിച്ചത് നാമനിർദേശ പത്രിക സമർപ്പണം തീരാൻ മണിക്കൂറുകൾ മാത്ര മുള്ളപ്പോഴാണ്.
സുരേഷ് ഗോപിയുടെ വരവ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജ യ പരാജയത്തെ എങ്ങനെ സ്വാധീനിക്കും എന്നാണ് ഇനി അറിയാനുള്ളത്. ‘പിടിച്ചെടുക്കും’എന്ന ് ബി.ജെ.പി പറയുന്നുെണ്ടങ്കിലും ‘ദേ വന്നു, ദാ പോയി’എന്നതിലപ്പുറം ഒന്നും സംഭവിക്കാന ില്ലെന്ന അഭിപ്രായം പറച്ചിലിൽ യു.ഡി.എഫ്, എൽ.ഡി.എഫ് ക്യാമ്പുകൾക്ക് െഎക്യമുണ്ട്.
മൂന്ന് ചോദ്യങ്ങൾക്കാണ് മ ുഖ്യമായും തൃശൂർ ഉത്തരം തേടുന്നത്. 16ാം ലോക്സഭയിൽ സി.പി.െഎക്ക് വേണ്ടി ശബ്ദിക്കാൻ ഉ ണ്ടായിരുന്നത് 2014ൽ ഇവിടെനിന്ന് പോയ സി.എൻ. ജയദേവൻ മാത്രം. ജയദേവനെ ഒഴിവാക്കി രാജാ ജിയെ വെച്ചുള്ള പരീക്ഷണം വോട്ടർമാർ എങ്ങനെ സ്വീകരിക്കും എന്നതാണ് ആദ്യ ചോദ്യം. കാലങ്ങളായി ‘ഇറക്കുമതി’സ്ഥാനാർഥികളെക്കൊണ്ട് പൊറുതി മുട്ടുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കുപ്രസിദ്ധമായ ‘മണ്ഡലം വെച്ചു മാറൽ കളി’യിൽ തൃശൂരിനൊപ്പം ചാലക്കുടി സീറ്റ് കൂടി നഷ്ടപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് തട്ടകത്തുനിന്ന് കണ്ടെത്തിയ ടി.എൻ. പ്രതാപന് മണ്ഡലം പിടിച്ചെടുക്കാനാകുമോ? ബി.ജെ.പിയും ബി.ഡി.ജെ.എസും മാറി മാറി ചിഹ്നമൊട്ടിച്ച് ‘പരിപാലിച്ച്’ ഒടുവിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കിയതിെൻറ പ്രതിഫലനം എന്തായിരിക്കും?
1951 മുതൽ 2014 വരെ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ പത്തിലും ഇടത് പാർട്ടികൾ, പ്രത്യേകിച്ച് സി.പി.െഎ പ്രതിനിധികൾ ജയിച്ച മണ്ഡലമായിട്ടും തൃശൂരിെന കോട്ടയെന്ന് പറയാൻ ഇടതിന് ഒരു കാലത്തും ചങ്കുറച്ചിട്ടില്ല. കോൺഗ്രസുകാരായ പി.എ. ആൻറണിയും പി.സി. ചാക്കോയും എ.സി. ജോസും ഇടക്കാലത്ത് മണ്ഡലം തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ, കെ. കരുണാകരനും മകൻ കെ. മുരളീധരനും അടക്കമുള്ള കരുത്തന്മാരെ കുരുതി കൊടുത്ത ചരിത്രവുമുണ്ട്, തൃശൂരിലെ കോൺഗ്രസിന്.
മണ്ഡലം നിലനിർത്താൻ ഇടതുപക്ഷം അരയും തലയും മുറുക്കിയിട്ടുണ്ട്. രാജാജി മാത്യു തോമസ് എന്ന ‘ജനയുഗം’ പത്രാധിപർ ദേശീയ രാഷ്ട്രീയം പറഞ്ഞ്, സംഘ്പരിവാറിനെയും കോൺഗ്രസിനെയും കീറിമുറിച്ച് മണ്ഡലത്തിലാകെ പലവട്ടം പാഞ്ഞു. ലോകം കണ്ട നേതാവിെൻറ ഇരുത്തംവന്ന ശീലങ്ങൾ രാജാജിയുടെ പ്രചാരണത്തിലുണ്ട്. പ്രകടനപരത ഒട്ടുമില്ല. ‘ഒരു വട്ടം കൂടി മത്സരിക്കാൻ എനിക്ക് അയോഗ്യത ഒന്നുമില്ല’എന്ന്, ഒറ്റത്തവണ മാത്രം എം.പിയായ ജയദേവൻ നടത്തിയ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിൽനിന്ന് സീറ്റ് തട്ടിത്തെറിപ്പിച്ചതിെൻറ അസ്വസ്ഥത ഏതാണ്ട് അടങ്ങി. ജയദേവനും അദ്ദേഹത്തോടൊപ്പം സീറ്റ് മത്സരത്തിൽ ഒാടിയ മുൻ മന്ത്രി കെ.പി. രാജേന്ദ്രനും രാജാജിയുടെ ഇടവും വലവുമായി അങ്കത്തട്ടിലുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും അതിെൻറ അന്ധാളിപ്പ് ഒട്ടുമില്ലാതെയാണ് ടി.എൻ. പ്രതാപൻ രംഗപ്രവേശം ചെയ്തത്. ജില്ല കോൺഗ്രസ് പ്രസിഡൻറ് എന്ന നിലയിലും ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽനിന്ന് മൂന്ന് വട്ടം എം.എൽ.എ എന്ന നിലയിലും പരിചിത വഴികളിലൂടെ ഒറ്റത്തവണ ഇറങ്ങി ബന്ധങ്ങൾ പുതുക്കി. സ്വന്തം തട്ടകമായ നാട്ടികയിൽ, ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസിെൻറ ചെയർമാൻ എന്ന നിലയിൽ രണ്ട് തവണ രാഹുൽഗാന്ധിയെ കൊണ്ടുവന്ന് പരിപാടികൾ സംഘടിപ്പിച്ചതിൽ തെളിഞ്ഞതാണ്, പ്രതാപെൻറ സംഘാടന മികവ്.
കഴിഞ്ഞ കുറച്ച് കാലംകൊണ്ട് ബി.ജെ.പി വേരോട്ടമുണ്ടാക്കിയ മണ്ഡലവും ജില്ലയുമാണ് തൃശൂർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പിലും വോെട്ടണ്ണം കൂട്ടി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.പി. ശ്രീശൻ എന്ന, ജില്ലക്ക് പരിചിതനല്ലാത്ത സ്ഥാനാർഥിയെ മത്സരിപ്പിച്ചിട്ടും ഒരു ലക്ഷത്തിലധികം വോട്ട് പിടിച്ചു.
അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നത്തിൽ കരുത്തനായ ഒരാൾ; സ്പഷ്ടമായി പറഞ്ഞാൽ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മത്സരിക്കണമെന്ന് ജില്ല കമ്മിറ്റി ആഗ്രഹിച്ചു. ദേശീയ പ്രസിഡൻറ് അമിത് ഷാ തൃശൂർ സീറ്റ് ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിക്ക് ഇഷ്ടദാനം നൽകിയപ്പോൾ തളർന്നുപോയ താമരക്ക് ഉണർവ് വന്നത് സീറ്റ് ബി.ജെ.പി തിരിച്ചെടുത്തപ്പോഴാണ്. സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കിയ തീരുമാനം ബി.ജെ.പി ക്യാമ്പിൽ സൃഷ്ടിച്ച ആവേശം ചെറുതല്ല.
പ്രശ്നങ്ങൾ; സാധ്യതകൾ
സിറ്റിങ് എം.പിയെ അസാധാരണ നീക്കത്തിലൂടെ പിൻവലിച്ചത് തന്നെയാണ് എൽ.ഡി.എഫ് നേരിടുന്ന പ്രധാന പ്രശ്നം. കുറച്ച് കാലം ഫീൽഡിൽ ഇല്ലാതിരുന്നതിെൻറ പ്രശ്നം രാജാജിക്കുണ്ട്. അതേസമയം, സി.പി.െഎക്ക് നല്ല വേരോട്ടമുള്ള ജില്ലകളിലൊന്നാണ് തൃശൂർ. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ മൂന്നിലും സി.പി.െഎ പ്രതിനിധികളാണ്.
ജയം എന്ന വാക്കിെൻറ മറുപേരാണ് യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ. സി.പി.െഎയിലെ കരുത്തനായിരുന്ന കൃഷ്ണൻ കണിയാംപറമ്പിലിൽനിന്ന് നാട്ടിക മണ്ഡലം പിടിച്ചെടുത്തതും നിലനിർത്തിയതും പിന്നീട് കൊടുങ്ങല്ലൂർ കീഴടക്കിയതും ബന്ധങ്ങൾ ഉൗഷ്മളമായി നിലനിർത്തുന്നതിെൻറ കൂടി ഫലമായിരുന്നു.
എന്നാൽ, കോൺഗ്രസിെൻറ ജന്മസിദ്ധമായ സംഘടന ദൗർബല്യങ്ങൾ യു.ഡി.എഫിനും പ്രതാപനും ഭാരമാണ്. ഗുരുവായൂർ പോലെ ചിലയിടങ്ങളിൽ പാർട്ടിയിൽനിന്ന് ശക്തമായ എതിർപ്പാണ് നേരിടുന്നത്. മണ്ഡലത്തിലെ ഏഴിൽ ഏഴ് നിയമസഭ സീറ്റും ഇടതുപക്ഷത്താണ്.
20 ലോക്സഭ മണ്ഡലങ്ങളിൽ ജയസാധ്യതയുടെ അടിസ്ഥാനത്തിൽ മാർക്കിട്ട എ പ്ലസിൽ ബി.ജെ.പി ഉൾപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. സ്വന്തം സ്ഥാനാർഥി വന്നതോടെ ബി.െജ.പിയുടെ ഉറച്ച വോട്ടുകളും അനുഭാവി വോട്ടും പുറമെ സ്ഥാനാർഥിയുടെ താരമൂല്യത്തിനുള്ള വോട്ടും കിട്ടുമെന്ന പ്രതീക്ഷയുണ്ട്.
ഏറ്റവും വലിയ സസ്പെൻസ് മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ, ഇൗഴവ വോട്ടുകളാണ്. തൃശൂർ അതിരൂപത ഇത്തവണ എന്ത് നിലപാടെടുക്കുമെന്നതും എസ്.എൻ.ഡി.പി യോഗം നേതാവ് നയിക്കുന്ന ബി.ഡി.ജെ.എസിൽനിന്ന് വഴുതിമാറി ബി.െജ.പിയിൽത്തന്നെ എത്തിയ സീറ്റിൽ ഇൗഴവ വോട്ട് ബാങ്കിെൻറ നിലപാട് എന്തായിരിക്കുമെന്നതും വിധി നിർണയിക്കുന്നതിൽ പ്രധാനമാണ്. യു.ഡി.എഫും എൽ.ഡി.എഫും മാത്രമല്ല, എൻ.ഡി.എയും വിജയം അവകാശപ്പെടുന്നു എന്ന വിശേഷം കൂടിയുണ്ട് തൃശൂരിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.